Butterfly 5

ഒടുക്കം, ആയുസ്സിന്‍റെ പുസ്തകത്തില്‍ എനിക്കനുവദിച്ച പേജുകളുടെ കൃത്യമായ കണക്ക് അവരിന്നലെ – ഇനി പിശകുപറ്റില്ലെന്ന ദൃഡവിശ്വാസത്തോടെ – കൃത്യമായി നിര്‍ണ്ണയിച്ചു.

ഡോക്ടര്‍ ഡേവിസ് പോലുമെന്നോട് തുറന്നു പറയാതിരുന്ന എന്‍റെ ആസന്നമായ അന്ത്യം അവര്‍ക്കുപോലും അത്ഭുതമായി നീണ്ടു പോകവേ വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന നിയോഗമായി കടുത്ത ന്യുമോണിയ എന്നെത്തേടിയെത്തുകയായിരുന്നു.

“സാനിയാ, എനിക്കൊരു പുസ്തകമെഴുതണം !” ഏതാനും നിമിഷങ്ങള്‍ അവളെന്നെ അവിശ്വസനീയമായി നോക്കിയിരുന്നു. പിന്നെ അവളെന്നെ സന്തോഷം കൊണ്ട് വാരിപ്പുണര്‍ന്നു കൊണ്ട് പറഞ്ഞു – “തീര്‍ച്ചയായും നിങ്ങള്‍ക്ക് കഴിയും ടോം, തീര്‍ച്ചയായും കഴിയും !” (more…)

Butterfly 4

വര്‍ണ്ണപ്പൂക്കളില്‍ തീര്‍ത്ത ഒരു ബൊക്കെയുമായാണ് ആന്‍ വന്നത്. കൂടെ അവളുടെ പുതിയ ഭര്‍ത്താവും എന്‍റെയും ആനിന്‍റെയും മക്കള്‍ പിങ്കിയും റിച്ചാര്‍ഡുമുണ്ടായിരുന്നു.

“ടോം, ഇത് സൈമണ്‍” അവള്‍ തികഞ്ഞ ഔപചാരികതയോടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി. അവസരത്തിന് യോജിച്ച രീതിയില്‍ നേര്‍ത്തൊരു തലയിളക്കലോടെ എന്നെ അഭിവാദ്യം ചെയ്ത ശേഷം അവള്‍ക്കെന്തിനും സ്വാതന്ത്രം അനുവദിക്കുന്നതുപോലെ അയാള്‍ നടന്നു ചെന്ന് കര്‍ട്ടന്‍ വലിച്ച് നീക്കി ജനലരികില്‍ പുറത്തേക്ക് നോക്കിയിരുന്നു.

കട്ടിലിന്നരികിലെ സന്ദര്‍ശകര്‍ക്കുള്ള കസേരയിലേക്കിരുന്ന് എന്‍റെ കരം ഗ്രഹിച്ചുകൊണ്ട് ഒരു നേര്‍ത്ത കരച്ചിലിന്‍റെ ശബ്ദത്തില്‍ ആന്‍ ചോദിച്ചു. “ഇപ്പോള്‍ നിനക്കെങ്ങനെയുണ്ട് ടോം ?” (more…)

Butterfly 3

കൈത്തണ്ടയില്‍ കുത്തിയിറക്കിയ ഐവി ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം എന്‍റെ ജീവന്‍ നിലനിര്‍ത്തി.

രാവിലെ സൂസന്ന സിസ്റ്റര്‍ ഒരു ചെറുപ്പക്കാരി നേര്‍സിനൊടൊപ്പം മുറിയിലേക്ക് വന്നു.

നാല്‍പതുകളിലേക്ക് കടന്ന ഒരു കൃശഗാത്രയാണ് സിസ്റ്റര്‍ സൂസന്ന. അവര്‍ മറ്റേ പെണ്‍കുട്ടിയുടെ സഹായത്താല്‍ എന്‍റെ അരയില്‍ കെട്ടിയിരുന്ന അഡള്‍ട്ട് ഡയപ്പര്‍ ഊരിമാറ്റി. ദേഹം നനഞ്ഞ തുണികള്‍ കൊണ്ട് തുടച്ചു വൃത്തിയാക്കി. എന്‍റെ കോച്ചിമടങ്ങിയ കൈപ്പത്തികള്‍ ബലമായി പിടിച്ചു നിവര്‍ത്തി ചുരുണ്ട് കൂടിയ കൈവിരലുകള്‍ ഓരോന്നും ബലമായി വലിച്ച് നേരെയാക്കാന്‍ ശ്രമിച്ചു. ശരീരം മുഴുവന്‍ വിരലുകള്‍ കൊണ്ട് മൃദുവായുഴിഞ്ഞു. ഒടുവില്‍ മടങ്ങിയിരിക്കുന്ന കാല്‍വണ്ണകള്‍ പിടിച്ചു നിവര്‍ത്തി ചുരുണ്ട്പോയ കാല്‍വിരലുകള്‍ക്കിടയില്‍ വിരലുകള്‍ കടത്തി അവയും നിവര്‍ത്താന്‍ ശ്രമിച്ചു. ഈ കാഴ്ചകളൊക്കെ കണ്ടു മനസ്സിലാക്കുകയല്ലാതെ സ്പര്‍ശനത്തിലൂടെ എനിക്കൊന്നും തന്നെ അനുഭവഭേദ്യമായിരുന്നില്ല. ആ അവസ്ഥയില്‍ ബലമായി പിടിച്ചു നിവര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിരലുകള്‍ അസഹയനീയമായ വേദന ഉളവാക്കേണ്ടതായിരുന്നു. പക്ഷേ ഞാനൊന്നും തന്നെയറിഞ്ഞില്ല. (more…)

Butterfly 2

എപ്പോഴാണ് ഉണര്‍ന്നെഴുന്നേറ്റതെന്നറിയില്ല. മുറിയിലേക്ക് പാളി വീണ സൂര്യപ്രകാശത്തില്‍ പച്ച ജനല്‍ക്കര്‍ട്ടനുകള്‍ നരവീണതുപോലെ കാറ്റില്‍ ഇളകിപ്പറക്കുന്നുണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്‍പ് മേശപ്പുറത്തെ ഫ്ലവര്‍ വേസില്‍  കണ്ട മഞ്ഞ ഡാലിയപ്പൂക്കളുടെ സ്ഥാനത്തിപ്പോള്‍ ചോരനിറമുള്ള പനിനീര്‍പ്പൂക്കളാണ്.

“ആരാണ് പൂക്കള്‍ കൊണ്ടുവന്നത് ? അതും ചുവന്ന പനിനീര്‍പ്പൂക്കള്‍ ?”

ചുവന്ന പനിനീര്‍പ്പൂവുകളുടെ കാഴ്ച കാര്‍മൂടി മാഞ്ഞുപോയ മനസ്സില്‍ ഓര്‍മ്മകളുടെ ഒരു നേര്‍ത്ത മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചു. ഒരു വീടിന്‍റെ സ്വീകരണമുറി. അവിടെ ടീപോയിലെയും കബോഡിനുമുകളിലെയും ഫ്ലവര്‍ വേസുകളിലെ വാടിയ പൂക്കള്‍ എടുത്തുമാറ്റി പകരം തോട്ടത്തില്‍ നിന്നിറുത്തെടുത്ത ജീവന്‍ തുടിക്കുന്ന ചുവന്ന പനിനീര്‍പ്പൂക്കള്‍ നിറക്കുന്ന സുന്ദരിയായ യുവതി. അവളുടെ ഈറന്‍മുടിക്ക് മുകളില്‍ ചുറ്റിക്കെട്ടിയ നനഞ്ഞ വെള്ളത്തോര്‍ത്തില്‍ നിന്നും വെള്ളത്തുള്ളികള്‍ തിളങ്ങുന്ന മിനുസമാര്‍ന്ന മാര്‍ബിളില്‍ വീണു ചിതറുന്നു. (more…)

Butterfly

കണ്ണുകള്‍ ബലപ്പെട്ടു ചിമ്മിത്തുറക്കുമ്പോള്‍ ഞാനൊരു മുറിക്കുള്ളിലായിരുന്നു.

മേശപ്പുറത്ത് ഗ്ലാസ് ഫ്ലവര്‍വേസിനുള്ളില്‍ വാടിത്തുടങ്ങിയ ഡാലിയപ്പൂക്കള്‍. വലിച്ചു തുറക്കാന്‍ ശ്രമിക്കുന്തോറും കണ്ണിമകള്‍ അടയാന്‍ വാശി പിടിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അനിവാര്യമായ വിധിപോലെ അതെന്‍റെ കഠിനപരിശ്രമത്തിനു വഴങ്ങി. മുറിക്കുള്ളില്‍ കടും പച്ച കര്‍ട്ടന്‍ വിരിച്ച ജനലിനു മുന്നില്‍  സംസാരിച്ചു കൊണ്ട് നിന്നിരുന്ന വെളുത്ത വസ്ത്രം ധരിച്ച രണ്ടു യുവതികളിലൊരാള്‍ എന്‍റെ നേരെ നോക്കി.

“നോക്കൂ, അയാളുണര്‍ന്നു. വേഗം ഡോക്ടറെ വിളിക്കൂ” എന്‍റെ തുറന്ന കണ്ണുകള്‍ കണ്ട് നിലവിളി പോലെ പറഞ്ഞുകൊണ്ട് അവളെന്‍റെയടുക്കലേക്ക് പാഞ്ഞെത്തി. മറ്റേ പെണ്‍കുട്ടി എന്നെത്തന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട്‌ വേഗത്തില്‍ മുറിവിട്ടു പോകുന്നുണ്ടായിരുന്നു. (more…)

Page 1 of 2712345»...Last »