Category Archives: കഥകള്‍

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം)

11119504_986152351409005_330666073_n

ഒന്ന്

ത്വവാഫും സുന്നത്ത് നമസ്കാരവും കഴിഞ്ഞു സംസം വെള്ളം കുടിച്ച് ആഷിക് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വച്ചിരുന്ന ചെരിപ്പെടുക്കാന്‍ തുനിയുമ്പോഴാണ് അത് കണ്ടത് – നീല പുറംചട്ടയുള്ള ഒരിന്ത്യന്‍ പാസ്പോര്‍ട്ട്‌. എടുക്കാനായി നീട്ടിയ കൈ പൊടുന്നനെ പിന്‍വലിച്ചു. ഹറമിലും പരിസരത്തും നിന്ന് വീണുകിട്ടുന്നതൊന്നും എടുക്കരുതെന്ന അമീറിന്‍റെ നിര്‍ദ്ദേശം അവനോര്‍മ്മ വന്നു. ഹറം മൊത്തം സെക്യൂരിറ്റി കാമറകളുടെ നിരീക്ഷണ വലയത്തിലാണത്രേ !

എങ്കിലും അതൊന്നെടുത്ത് തുറന്നു നോക്കാന്‍ ഉള്ള ആഗ്രഹം അവനടക്കാനായില്ല. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി പാസ്പോര്‍ട്ട് മെല്ലെ കയ്യിലെടുത്തു തുറന്നു നോക്കി. (more…)

സന്ധ്യക്ക്‌ തെരുവിലൂടെ നടന്ന്‍ മെഡിക്കല്‍ഷോപ്പിനു മുന്നിലെ മൂലയിലുള്ള ഷവര്‍മ്മക്കടക്ക് മുന്നിലെത്തിയപ്പോള്‍ പതിവുപോലെ ഇന്നും ആ ഭ്രാന്തന്‍ ആക്രോശത്തോടെ അയാള്‍ക്കു നേരെ പാഞ്ഞടുത്തു. സാധാരണ അയാളവന്‍റെ മുഖത്തുതുപ്പുകയോ അടിക്കാനായി കൈയുയര്‍ത്തിപ്പിടിച്ചു കൊണ്ട് ഓടിയടുക്കുകയോ ആണ് പതിവ്. പക്ഷെ ഇന്നയാളുടെ മനസ്സില്‍ ചില വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു.

knife-316655_640

 

ഭ്രാന്തന്‍ അലറിക്കൊണ്ട്‌ മുഖത്തിനു നേരെ പാഞ്ഞടുത്തപ്പോള്‍ ഒഴിഞ്ഞുമാറിക്കൊണ്ട് അയാള്‍ വലതുകൈയുടെ മുഷ്ടി ചുരുട്ടി ഭ്രാന്തന്‍റെ വയറ്റില്‍ ആഞ്ഞിടിച്ചു. അവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കുനിഞ്ഞു നിന്ന് ഇടതുകൈകൊണ്ട് വയറ്റില്‍ അമര്‍ത്തിപ്പിച്ചു വലതു കൈ അയാള്‍ക്കു നേരെ നീട്ടി അവനൊരു മുറിവേറ്റ മൃഗത്തിന്‍റെ ക്രോധാവേശത്തോടെ മുക്രയിട്ടു. അപ്പോള്‍ അയാളുടെ മുഷ്ടി വീണ്ടും ഭ്രാന്തന്‍റെ ഇടതുകവിളില്‍ നല്ലൊരു പ്രഹരമേല്‍പ്പിച്ചു. അപ്രതീക്ഷിതമായ ഇടിയുടെ അന്ധാളിപ്പില്‍ അവന്‍ ടൈല്‍സിട്ട നടപ്പാതയിലേക്കു മലര്‍ന്നു വീണു പോയി.  (more…)

കാലം 2001.

വിരസത സ്ഥായീഭാവമണിഞ്ഞ പതിവു ഞായറാഴ്ച സാഹായ്നങ്ങളിലൊന്നില്‍ ശംഖുമുഖം കടപ്പുറത്തിരുന്നു ഞാനെന്‍റെ ചൈനക്കാരി ചാറ്റ് ഫ്രാണ്ടിനെക്കുറിച്ചു സംസാരിച്ചതിന്‍റെ തൊട്ടടുത്ത ദിവസം വൈകിട്ട് ജോലി കഴിഞ്ഞു വന്ന ഞാന്‍ ലോഡ്ജിലെ മുറി തുറക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത റൂമിലെ രാജീവന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയിട്ടതു പറഞ്ഞത് – “ഭായി, വേഗം റെഡിയായിക്കോ, ഓസിനൊരു കള്ളുകുടിയുണ്ട്”

Abstract-II-by-Andy-Atalla-30x40-620x462

ആയുര്‍വ്വേദ കോളേജിനടുത്തുള്ള നാലുതീയേറ്റര്‍ സമുച്ചയത്തിനു പിന്നിലൂടെ കടന്നുപോകുന്ന, ഇടക്കിടെ ഇണ ചേര്‍ന്നു നീണ്ടു പുളഞ്ഞു കിടക്കുന്ന റെയില്‍വേട്രാക്കിലൂടെ, കഷ്ടിച്ച് ഇരുപതു മിനിറ്റ് നടന്നാല്‍ പേട്ടയിലെത്താം. രാജീവന്‍ തന്നെയാണതു രണ്ടും നിര്‍ദ്ദേശിച്ചത് – റെയില്‍വേ ട്രാക്കെന്ന മാര്‍ഗ്ഗവും, നടക്കാമെന്നുള്ള ആശയവും.
(more…)

ABE003(2)-500x500

ചായസല്‍ക്കാരാനന്തരം ന്യൂജനറേഷന്‍റെ പുതിയ രീതികള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതെന്നു പഴയ തലമുറ തെല്ലുപരിഹാസപൂര്‍വ്വം കുശുകുശുക്കുന്ന ചെറുക്കന്‍റെയും പെണ്ണിന്‍റെയും സ്വകാര്യ സംഭാഷണങ്ങള്‍ക്കായി അനുവിനെയും രാകേഷിനെയും തനിയെ വിട്ടുകൊണ്ട് ബാക്കിയുള്ളവര്‍ അകത്തെ മുറിയിലേക്ക് പോയപ്പോള്‍ അനു ചോദിച്ചു “ഇവിടെയിരിക്കണോ അതോ ടെറസിലേക്ക് പോകണോ ?”

അറിയപ്പെടുന്നൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ അസിസ്റ്റന്‍റ് പ്രോജക്റ്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന അനുഭവപരിചയത്തിനും പ്രദാനം ചെയ്യാന്‍ സാധിക്കാതിരുന്ന ആദ്യപെണ്ണുകാണലിന്‍റെ പരിഭ്രമത്തില്‍ പെട്ടുപോയ രാകേഷ് അതൊരു നല്ല അവസരമായി കണ്ടു “അതൊരു നല്ല ഓപ്ഷനാണ്, ഇവിടിരുന്നാല്‍ സംസാരിക്കാനൊരു പ്രൈവസി കിട്ടില്ലല്ലേ, നമുക്ക് ടെറസിലേക്ക് പോയേക്കാം” (more…)

1.

“മിമിക്രി മതി !”

കുഞ്ഞിക്കേള്വെട്ടന്‍ മേശമേല്‍ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു. ആ അടിയില്‍ അമ്പലക്കമ്മറ്റി പ്രസിഡന്‍റിന്‍റെ അധികാവും അവകാശവുണ്ടായിരുന്നു.

മുറിക്കുള്ളിലെ ബഹളം ഒതുങ്ങി.

അവിടെയും ഇവിടെയും നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒറ്റപ്പെട്ട “അതെങ്ങനെ ശരിയാകും” “ഒരു കമ്മറ്റിയാകുമ്പോ പ്രസിഡന്‍റ് തനിച്ചങ്ങനെ തീരുമാനിക്കാനൊക്ക്വോ ?” തുടങ്ങിയ അടക്കം പറച്ചിലുകള്‍ മാത്രം.

“അത് ശരിയാകും. ഇക്കണ്ട കാലമത്രേം ഗാനമേള തന്നെയല്ലേ കേട്ടത് , ഇക്കൊല്ലം ആളോളൊന്നു ചിരിച്ചു രസിക്കട്ടെന്നേ.”

കുഞ്ഞിക്കേള്വെട്ടനത് പറഞ്ഞപ്പോള്‍ മൂപ്പരെ അനുകൂലിക്കുന്ന കണ്ണോമന കുമാരനും, കൂനന്‍ വാസുവും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. സദസ്സ് നിശബ്ദമായി.

“അപ്പൊ വേറൊന്നുല്ലല്ലോ ? എന്നാപ്പിന്നെ യോഗം പിരിച്ചു വിട്ടിരിക്കുന്നു” (more…)

Page 2 of 11«12345»...Last »