Category Archives: കഥകള്‍

leather armchair fireplace library study rug

1.

ഞാന്‍ ഡാരിയ ബോര്‍ട്സോവ്.

കഴിഞ്ഞയാഴ്ച അന്തരിച്ച ആര്‍തേം ബോര്‍ട്സോവിന്‍റെ ഭാര്യ.

അവസാനകാലത്ത് ഒരു പരാജിതന്‍റെ ശരീരഭാഷയും മുഖഭാവവും പേറിയാണ് ജീവിതം ജീവിച്ചു തീര്‍ത്തതെങ്കിലും കാലഘട്ടത്തിന്‍റെ എഴുത്തുകാരന്‍ എന്നാണു മോസ്കോയിലെ പത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തെ വാഴ്ത്തിയത്. അദ്ദേഹത്തിന്‍റെ കൃതികളെല്ലാം തന്നെ ക്ലാസ്സിക്കുകള്‍ എന്നും ലോകാവസാനം വരെ നിലനില്‍ക്കുന്നതെന്നും പ്രമുഖ നിരൂപകര്‍ വരെ പുകഴ്ത്തി. (more…)

“ശനിയാഴ്ച രാത്രി ബ്ലൂസ്റ്റാറില്‍ വച്ച് മാസ്റ്റെര്‍സ് ക്ലബ്ബിന്‍റെ പ്രോഗ്രാമുണ്ട്. ഹരി വൈഫിനെയും കൂട്ടി തീര്‍ച്ചയായും വരണം” കാബിനില്‍ നിന്നിറങ്ങാന്‍ നേരം മിസ്റ്റര്‍ മെഹ്ത ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.

images

“ശ്രമിക്കാം”

പ്യൂണ്‍ സന്തു കാബിനിലേക്ക്‌ കടന്നു വന്നു – “എന്തെങ്കിലും വേണോ സാര്‍ ?”

“ഒരു കോഫി ആയ്ക്കോട്ടേ”

“പിന്നെ സാര്‍” സന്തു തലചൊറിഞ്ഞു നിന്നു. (more…)

“ദാ നിന്‍റെ പേര് വിളിക്കുന്നു, നന്നായി കളിക്കണേ മോളൂ” സ്റ്റെജിലേക്ക് കയറും മുന്നേ അയാള്‍ മോളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചു തലയാട്ടിക്കൊണ്ട് അവള്‍ കയറിപ്പോയപ്പോള്‍ അയാള്‍ സ്റ്റേജിനു മുന്നിലേക്ക്‌ ധൃതിയില്‍ നടന്നു.

Android-Abstract-Desktop-Wallpaper

കര്‍ട്ടന്‍ ഉയര്‍ന്നു, തിങ്ങിനിറഞ്ഞ സദസ്സ് നിറഞ്ഞ സദസ്സിനു മുന്നില്‍ മോള്‍ നൃത്തം ചെയ്തു തുടങ്ങി.

പെട്ടെന്നയാള്‍ പ്രധാനപ്പെട്ടതെന്തോ മറന്നുപോയ വെപ്രാളത്തോടെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണെടുത്ത് വീഡിയോ റെക്കോഡ് ചെയ്യാന്‍ തുടങ്ങി. (more…)

“ഞങ്ങളെ കൈവിട്ടോ ദേവ്യേ ?”

കുട്ടന് കിടക്കാനായി നിലത്തു പായ വിരിച്ചു തരുമ്പോള്‍ അമ്മയുടെ ചുണ്ടുകള്‍ അവ്യക്തമായി ഉരുവിട്ടു കൊണ്ടിരിക്കുന്നത് അവന്‍ കേട്ടു.Image

“കണ്ണുമിഴിച്ചു കിടക്കാതെ വേഗം ഉറങ്ങിക്കോളൂട്ടൊ കുട്ട്യേ, അതുമിതും ആലോചിച്ചു സ്വപ്നം കണ്ടു കെടന്നിട്ട് രാവിലെ സ്കൂളില്‍ പോകാന്‍ വിളിക്കുമ്പോ എണീക്കാതെ ഞരങ്ങീം മൂളീം തിരിഞ്ഞും മറിഞ്ഞും കെടക്കരുത്”

കഴുത്തുവരെ മൂടിപ്പുതപ്പിച്ചു തന്നു കൊണ്ട് മുറിവിട്ടു പോകുമ്പോള്‍ പതിവുപോലെ ഓര്‍മ്മിപ്പിക്കാന്‍ അമ്മ മറന്നില്ല.

കൈകള്‍ പുതപ്പിനകത്താക്കി ജനലിലൂടെ കാണുന്ന മുറ്റത്തെ മുവാണ്ടന്‍ മാവിന്‍റെ ഇലയനക്കം നോക്കി കുട്ടന്‍ കിടന്നു. കാറ്റടിക്കുമ്പോള്‍ ഇടയ്ക്കിടെ കരിനാഗങ്ങളെപ്പോലെ അഴികള്‍ക്കിടയിലൂടെ മുറിക്കുള്ളിലേക്ക് തലനീട്ടുന്ന മാവിലകളുടെ നിഴലുകള്‍ എന്നത്തെയും പോലെ അവനെ ഭയപ്പെടുത്തിയില്ല. അവന്‍ ചിന്തകളുടെ ലോകത്തായിരുന്നു. അമ്മ പറഞ്ഞത് പോലെ ദേവി ഞങ്ങളെ ചതിക്കുമോ ? ഒരു നാട്ടുകാരുടെ മൊത്തം വിലാപമായാണ് അമ്മയുടെ വാക്കുകള്‍ അവനനുഭവപ്പെട്ടത്‌.

(more…)

10524593_739433166119501_2528883187631715350_n

“വാവേ, വാവക്കുട്ട്യെ എണീക്ക്, നേരം ഒരുപാടായി”

അമ്മമ്മ ഒരുപാടുനേരം പിടിച്ചു കുലുക്കി വിളിച്ചപ്പോഴാണ് വാവ ചിമ്മിച്ചിമ്മി കണ്ണുകള്‍ തുറന്നത്.

“എന്തുറക്കാ കുട്ട്യേ ഇത്, സ്കൂളീപോകണ്ടാന്നു കരുതി ഇങ്ങനേം ണ്ടോ ? പെണ്‍കുട്ട്യോള്‍ ഇത്രേന്നെരോന്നും കെടന്നോറങ്ങിക്കൂടാട്ടോ ?”

അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു കോട്ടുവായിട്ടു കൊണ്ട് അപ്പോഴും അടുത്തുകിടന്നുറങ്ങുന്ന അനിയനെ തെല്ലു കുശുമ്പോടെ നോക്കി.

വാവ, അപ്പോഴും പാതിയുറക്കത്തില്‍ മെല്ലെ മെല്ലെ നടന്നെത്തുമ്പോഴേക്കും പല്ലുതെക്കാനുള്ള പേസ്റ്റും ബ്രഷും ഒരു കുടത്തില്‍ വെള്ളവും അമ്മമ്മ തെക്കെക്കോലായില്‍ കൊണ്ടുവന്നു വച്ചിട്ടുണ്ടായിരുന്നു. (more…)

Page 3 of 11«12345»...Last »