Category Archives: കഥകള്‍

10568805_838484896175752_1288147540167402135_n

 

പട്ടണത്തിലെ തിരക്കില്‍ നിന്നകന്ന് കാലങ്ങളായി അടച്ചിട്ടിരിക്കുന്ന ഒരു കടമുറിക്ക് മുന്നിലായിരുന്നു അവളുടെ ഇരിപ്പും കിടപ്പുമെല്ലാം. രാത്രി ഇരുളിന്‍റെ മറവില്‍ തന്‍റെ വൃത്തിഹീനമായ എല്ലുന്തിയ ഉടലിനെ തേടിയെത്തുന്ന ആര്‍ത്തിപിടിച്ച കൈകളെ പ്രതിരോധിക്കുവാനും അഞ്ചു വയസ്സ് പിന്നിട്ട് തെരുവിന്‍റെ അരക്ഷിതത്വത്തിലേക്ക് പ്രവേശിച്ച തന്‍റെ പിഞ്ചു മകളെ സംരക്ഷിക്കുവാനും പകല്‍ കിടന്നുറങ്ങി രാത്രികളില്‍ കണ്ണുകളില്‍ കനല്‍ നിറച്ചവള്‍ ജാഗരൂകയായി ഉണര്‍ന്നിരുന്നു.

ആ കടക്കടുത്ത് ഒരു പബ്ലിക് ടാപ്പുണ്ടായിരുന്നു. അവളാ സ്ഥലം തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാനകാരണവും അതു തന്നെയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ അവളുടെയും കുഞ്ഞിന്‍റെയും കത്തുന്ന വയറിന്‍റെ ആന്തലടക്കിയിരുന്നത് ആ പൈപ്പിലെ പച്ചവെള്ളമായിരുന്നു.

കടക്കു മുന്നിലിരുന്നാല്‍ കണ്ണെത്തും ദൂരത്ത് കോര്‍പ്പറെഷന്‍റെ വക ഒരു കുപ്പത്തോട്ടി കാണാം. നഗരസഭ മാലിന്യനിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിച്ചതോടെ ലോറിയിലെ യന്ത്രക്കൈകള്‍ക്ക് പൊക്കിമറിച്ചിടാന്‍ പാകത്തിന് പണ്ടുണ്ടായിരുന്ന പ്ലാസ്റ്റിക് വീപ്പയ്ക്ക് പകരമായി ആ കൂറ്റന്‍ ഇരുമ്പുതൊട്ടി സ്ഥാപിക്കപ്പെട്ടതോടെ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്കിടയിലെ ഭക്ഷണാവഷിഷ്ടങ്ങളും അവള്‍ക്കപ്രാപ്യമാക്കി. (more…)

“ഇക്ക, ഇക്ക …”

തൊട്ടടുത്ത്‌ ആരോ മന്ത്രിക്കുന്നത് കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്.

മടിയില്‍ ലാപ്ടോപ്പുമായി സിറ്റൌട്ടില്‍ സെറ്റിയിലിരുന്നു ടൈപ് ചെയ്തു കൊണ്ടിരുന്നതിനിടയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയതാണ്.

ലാപ് താഴെ വീണോ എന്നാണ് ആദ്യം നോക്കിയത്, ഭാഗ്യം ഭദ്രമായി മടിയില്‍ത്തന്നെയുണ്ട്.

പെട്ടെന്നാണ് തൊട്ടുമുന്നില്‍ ഒരു വെളുത്ത സാരി ശ്രദ്ധയില്‍പ്പെട്ടത്.

ഞെട്ടലോടെ ഇരുന്നിടത്തു നിന്ന് തലയുയര്‍ത്തി നോക്കി – മുന്നില്‍ വെളുത്ത സാരിയുടുത്ത്, അഴിച്ചിട്ട മുടിയും, കണ്ണുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു തിളക്കവും, തറയില്‍ത്തൊടാത്ത കാലുകളും ഹൃദയത്തില്‍ തൊടുന്ന പുഞ്ചിരിയുമായി ഒരു സുന്ദരിയായ പെണ്‍കുട്ടി. (more…)


“നീയെന്നാ മോളെ ,ഇനി തിരികെ ബാംഗ്ലൂര്‍ക്ക് ?”

“ഒരാഴ്ച കൂടി അവധിയുണ്ട്‌ കൃഷ്ണമ്മാമേ, അതിനു മുന്‍പ് വീടിന്‍റെ കാര്യത്തില്‍ കൂടി എന്തെങ്കിലും ചെയ്യണമല്ലോ.”

“ഉം…വെറുതെ അടച്ചു പൂട്ടിയിടുന്നത് ബുദ്ധിയല്ല, പോരാത്തതിന് പഴക്കമുള്ള വീടും , എന്നും തൂത്തുതുടച്ചിട്ടില്ലെങ്കില്‍ ദാന്നു പറയുമ്പോഴേക്കും നാശമാകും.”

“ഞാന്‍ എത്ര നാളായി അമ്മയോട് പറയുന്നതായിരുന്നു, ഈ വീട് കൊടുത്തിട്ടെന്‍റെ കൂടെ ബാംഗ്ലൂരില്‍ വന്നു നില്‍ക്കാന്‍. സമ്മതിക്കണ്ടേ”

“ശ്രീദേവി സമ്മതിക്കില്ല, ഗോവിന്ദമേനോനെ ദഹിപ്പിച്ച മണ്ണല്ലേ ?”

“എനിക്കമ്മാവനോട് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ട്, നമുക്കൊന്ന് നടന്നാലോ?” (more…)

hdrരാത്രി പന്ത്രണ്ടു മുപ്പതിനുള്ള ആ വണ്ടി കഴിഞ്ഞാല്‍ പിന്നെ വെളുക്കും വരെ ആ സ്റ്റേഷനില്‍ നിര്‍ത്തുന്ന ഒരൊറ്റ തീവണ്ടി പോലുമില്ല.

പുരാതനമായ ആ റെയില്‍വേസ്റ്റേഷന്‍റെ കല്‍ഭിത്തിയോട് ചേര്‍ന്നുള്ള സിമന്‍റ് ബഞ്ചില്‍ ചാരി ഞാനിരുന്നു.

തീവണ്ടി വരാനിനി അരമണിക്കൂര്‍ കൂടി സമയമുണ്ട്.

പരിസരത്ത് ചീവിടുകളുടെ കാതുതുളക്കുന്ന മൂളലല്ലാതെ മറ്റൊരു ജീവിയുടെ അനക്കം പോലുമില്ല.

അകലെ ഒരു തീവണ്ടിയുടെ നേര്‍ത്ത ഇരമ്പല്‍ കേട്ട് ഞാന്‍ സംശയത്തോടെ വാച്ചിലേക്ക് നോക്കി – സമയം പന്ത്രണ്ടു കഴിഞ്ഞു അഞ്ചു മിനിട്ടുകള്‍ പിന്നിട്ടതെയുള്ളൂ.

“ഈ സമയത്ത് ഇതേതാപ്പോ വണ്ടി” ഞാന്‍ അത്ഭുതപ്പെട്ടു.

സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ ഭാഗത്ത്‌ നിന്ന് കയ്യില്‍ പച്ചവെളിച്ചം പുറപ്പെടുവിക്കുന്ന വിളക്കേന്തിക്കൊണ്ട് നരച്ച കാക്കി വേഷം ധരിച്ച വൃദ്ധനായ ആ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. (more…)

ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനു പോകുമ്പോള്‍ വഴിയില്‍ വച്ച് അദ്ദേഹത്തിന്‍റെ കുതിര തളര്‍ന്നു വീണു.

കൂടെയുണ്ടായിരുന്ന ഭടന്മാര്‍ കൈയുണ്ടായിരുന്ന വടി കൊണ്ട് അടിച്ചും കുത്തിയും , ഒച്ചവച്ചും ഒക്കെ നോക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും കുതിരയെ എഴുന്നെല്‍പ്പിക്കുവാന്‍ സാധിച്ചില്ല.

ആ കാഴ്ച കണ്ടുകൊണ്ട് തൊട്ടടുത്ത കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ഗ്രാമീണന്‍ അവിടേക്ക് വന്നു.

കുതിരയുടെ അവസ്ഥ മനസ്സിലാക്കിയ അയാള്‍, ഉടനെ വരാമെന്ന് പറഞ്ഞു വീട്ടിലേക്കു പോയി.

ഏതാനും നിമിഷങ്ങള്‍ക്കകം ഒരു പാത്രത്തില്‍ വെള്ളവുമായി വന്ന് കുതിരക്ക് കുടിക്കാന്‍ കൊടുത്തു.

വെള്ളം കുടിച്ച കുതിര മെല്ലെ എഴുന്നേറ്റു.

രാജാവിന് സന്തോഷമായി. രാജാവ് ഭടന്മാരോട് പറഞ്ഞു. (more…)

Page 4 of 11« First...«23456»...Last »