Category Archives: കഥകള്‍

56. Last journey

ഇന്ന് സന്ധ്യക്ക്‌ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട്‌ ചാറ്റ് ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി മുജീബിനെ ഓര്‍മ്മ വന്നു !

എന്‍റെ കൈകളില്‍ കിടന്നു മരിച്ച മുജീബ് !

ബസിന്‍റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി പാതി നെഞ്ചിനു മുകളിലും, മുഖത്തിനും താഴെയും വികൃതമായ അവനെ താങ്ങിയെടുത്ത് മടിയില്‍ കിടത്തുമ്പോള്‍ അവന്‍ എന്‍റെ മടിയിലേക്ക് ചര്‍ദ്ദിച്ചു !

കട്ടച്ചോരയും കൊഴിഞ്ഞു പോയ ഏതാനും പല്ലുകളും !! (more…)

(ഒരു ഗ്രൂപ്പില്‍ കൊച്ചു കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥ എഴുതാനുള്ള മത്സരത്തില്‍ പോസ്റ്റ്‌ ചെയ്തത്. ഒരു കുഞ്ഞിന്‍റെ മനസ്സോടെ വായിക്കുക) 🙂
————————————————-
പതിവ് പോലെ സ്കൂള്‍ വിട്ടു വന്ന ഉടനെ ബാഗ് അടുക്കളപ്പടിയില്‍ ഇട്ട് അമ്മു ആട്ടിന്‍കൂട്ടിലെക്കോടി. അവളുടെ മണിക്കുട്ടിയെ കാണാന്‍.

തീരെ കുഞ്ഞായിരിക്കുമ്പോള്‍ അവളുടെ അച്ഛന്‍ പട്ടണത്തില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്നു കൊടുത്തതാണ് മണിക്കുട്ടിയെ.

എന്നും വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാലുടനെ അമ്മു മണിക്കുട്ടിയുടെ അടുക്കലെക്കോടും. കൂട്ടില്‍ അക്ഷമയോടെ അമ്മുക്കുട്ടിയുടെ വരവും കാത്ത് മണിക്കുട്ടി നില്‍ക്കുന്നുണ്ടാകും. അവളെ കൂട്ടില്‍ നിന്നിറക്കി പാടത്തും, പറമ്പിലുമൊക്കെ ചുറ്റിക്കറങ്ങി നേരം ഇരുട്ടാരാകുമ്പോള്‍ ആയിരിയ്ക്കും രണ്ടാളും തിരികെയെത്തുക. അപ്പോഴേക്കും പിറ്റേന്ന് രാവിലെ അമ്മുക്കുട്ടിയുടെ അമ്മ പിണ്ണാക്കും, കാടി വെള്ളവും കൊടുക്കും വരെയുള്ള ഭക്ഷണം എല്ലാം മണിക്കുട്ടി അകത്താക്കിയിട്ടുണ്ടാകും. (more…)

“ടിക്കറ്റ് ടിക്കറ്റ്”

“ദാ ആ നീലസാരിയുടുത്ത പെണ്‍കുട്ടി ഇറങ്ങുന്ന സ്റ്റോപ്പില്‍”

“എന്താ മാഷേ പഴേ ലൈന്‍ ആണോ ?”

അയാള്‍ ചിരിച്ചു.

കണ്ടക്ടര്‍ പയ്യന്‍ “ടിക്കറ്റ്” വിളിയുമായി അടുത്ത യാത്രക്കാരന്‍റെ അടുക്കലേക്കു പോയി.

അവള്‍ ഇറങ്ങിയ സ്റ്റോപ്പില്‍ അവള്‍ കാണാതെ പിന്നാലെ അയാളും ഇറങ്ങി. (more…)

SK_Ratchet

ടോണിയേട്ടന് ടൂള്‍സ് എന്ന് വച്ചാല്‍ സ്വന്തം മക്കളെക്കാള്‍ ജീവനാണ്.

മൂപ്പരുടെ കയ്യില്‍ ഉല പല ടൂള്‍സും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്.

സമയം കിട്ടുമ്പോള്‍ ഒക്കെ അതിനെക്കുറിച്ചൊക്കെ പുകഴ്ത്തിപ്പറയല്‍ മൂപ്പരുടെ ഹോബിയുമാണ്.

ഒരിക്കല്‍ ഞാനും ടോണിയേട്ടനും ഒരു സൈറ്റില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതെ സൈറ്റില്‍ ജോലി ചെയ്യുന്ന വേറൊരു കമ്പനിയുടെ പാക്കിസ്ഥാനി എഞ്ചിനീയര്‍ ടോണിയേട്ടന്‍റെ അടുത്ത് ഒരു സ്പാന്നര്‍ ചോദിച്ചു വന്നു. (more…)

247459_600015496689361_1396707073_n

അന്നൊരു വെള്ളിയാഴ്ച.

പതിവ് പോലെ ഉറക്കമുണരാന്‍ വൈകി.

താഴെ അനിലിന്‍റെ ബക്കാലയില്‍ നിന്ന് വല്ല കേക്കോ ജ്യൂസോ വാങ്ങിക്കഴിച്ച്‌ വിശപ്പടക്കാം എന്ന ധാരണയോടെ താഴേക്കിറങ്ങി.

അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഏറെക്കുറെ വിജനമായ റോഡ്‌.

തലേ രാത്രി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളെല്ലാം അവിടെത്തന്നെയുണ്ട്‌.

പെട്ടെന്ന് ലൈറ്റൊക്കെ കത്തിച്ചു കൊണ്ട് ഒരു പോലീസ് വണ്ടി റോഡിലേക്ക് പ്രവേശിച്ചു. (more…)

Page 5 of 11« First...«34567»...Last »