Category Archives: കവിതകള്‍

spiral-ladder

 

ഒന്നും പറയാനാവാതെ വീര്‍പ്പുമുട്ടി ഞാന്‍ ഇരുന്നുകൊള്ളാം
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ നെഞ്ചിന്‍കൂട് വിട്ടു പോയിട്ട് വേണ്ടേ ?

കാലത്തിനു മായ്ക്കാന്‍ കഴിയുന്നവയാണോ
ഹൃദയത്തില്‍ എഴുതിച്ചേര്‍ക്കുന്നതെല്ലാം ?

ഇന്നിന്‍റെ കൈകളാല്‍ മുറുകെ പുണരുന്ന എന്‍റെ
ഹൃദയം ഉപേക്ഷിച്ചു നിനക്ക് ഓടി മറയാം – ഞാന്‍ തടയില്ല

എല്ലാത്തിലും ആത്മാര്‍ഥത വേണമെന്ന് ശഠിക്കുന്ന
ഞാന്‍ നിന്നില്‍ മാത്രം നിസ്സഹായനാണ് ! (more…)

how-to-draw-a-blood-elf

എന്‍റെ കാലടിപ്പടുകള്‍ വരെ !
പതിയിച്ച രക്തത്തുള്ളികള്‍
ഞാന്‍ കാണാതിരുന്നതെന്താണ്-
എന്‍റെ മനസ്സിന് മുറിവേറ്റുവോ ?

മനസ്സിലാകാത്ത വാക്കുകള്‍
മരിച്ച ചിന്തകള്‍
തുറന്ന ചര്‍ച്ചകള്‍
എല്ലാം മിഥ്യകള്‍ (more…)

bank_sea_shore_fish_54392_1680x1120

വെയിലിന്‍റെ താണ്ഡവം കഴിഞ്ഞു, തീരം-
വീണ്ടുമൊരു രാവിനെ കാത്തു കിടക്കുന്നു.
ഒഴിയാന്‍ ശ്രമിച്ചിട്ടും പുണരാന്‍ വെമ്പുന്ന
തിരകള്‍ ഇനിയും കരുത്ത് നേടിയിട്ടില്ല

ഇന്നെങ്കിലുമെന്‍പ്രിയനെന്നെ കാണാന്‍ വരുമെന്ന
കനവിന്‍റെയാലസ്യത്തില്‍ ഞാന്‍ മുഴുകിക്കിടക്കവേ
സ്വപ്നാടനത്തില്‍ നിന്നെന്നെ ഉണര്‍ത്തി കടന്നു പോയ്‌
എത്തിപ്പിടിക്കുന്ന തിരയുടെ തണുത്ത കൈകള്‍ (more…)

ദയനീയ ദൃശ്യങ്ങളാണെമ്പാടും !
ചെകുത്താന്മാര്‍ ഭൂമിയില്‍ തന്നെ ….
പിന്നെന്തിനു ദൈവം സ്വര്‍ഗ്ഗവും നരകവും രണ്ടായ്‌ ചമച്ചു ?

പകവീട്ടുവാന്‍ എന്‍റെ ഹൃദയവും തുടിക്കുന്നുണ്ട്…..
സിരകളില്‍ രക്തം തിളക്കുന്നുണ്ട്…
പക്ഷെ – ഞാന്‍ നിസ്സഹായനാണ്….. (more…)

നിറങ്ങള്‍ – നിണമണിഞ്ഞ സന്ധ്യയുടെ ചുവപ്പില്‍ നി-

ന്നുണര്‍ന്നെഴുന്നെറ്റ നിശയുടെ കറുപ്പില്‍ ഇഴപിരിയവേ

ദുര്‍ബലത വാള്‍ വീശി മിന്നല്‍പ്പിണരുകളോടുങ്ങാതെയിനിയും

പെയ്യാത്ത മഴമേഘങ്ങളായ്‌ വീര്‍പ്പുമുട്ടുമ്പോള്‍ (more…)

Page 1 of 212»