Category Archives: നര്‍മ്മം

ഏറ്റവും വലിയ നിസ്സഹായത – കുരുത്തം കേട്ട സൗദി പിള്ളേരുടെ തല തല്ലിപ്പോളിക്കാന്‍ അതിയായി ആഗ്രഹം തോന്നിയാലും ചെയ്യാന്‍ കഴിയാതിരിക്കുക.

ഏറ്റവും വലിയ സന്തോഷം – പ്രശസ്തനായ ഒരു മലയാളിയുടെ പതനം.

ഏറ്റവും വലിയ നിരാശ – തന്‍റെയും, ഭാര്യയുടെയും, പഴയ കാമുകിമാരുടെയും ഒക്കെ ധാരാളം ഫോട്ടോകള്‍ കൊടുത്തിട്ടും അവളുടെ ഫോട്ടോ തിരികെ തരാതിരിക്കുമ്പോള്‍.

ഏറ്റവും വലിയ തമാശ – പച്ചകള്‍. (മണ്ണത്തൂര്‍ കഥകളും, ടിന്‍റുമോനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍) (more…)

ഐപിഎല്ലിലെ ബൌളര്‍മാരുടെ അവസ്ഥ റൊമ്പ കഷ്ടം !

എറിഞ്ഞെറിഞ്ഞു കൈ വിയര്‍ത്താല്‍ പന്തോന്നു തുടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെക്കെത്തി കാര്യങ്ങള്‍.

പണ്ടൊക്കെ ബൌളര്‍മാരുടെ ട്രേഡ് മാര്‍ക്ക് ആയിരുന്നു പന്തില്‍ രണ്ടു തുപ്പും, പിന്നെ ബാറ്റ്സ്മാന് പന്ത് കണ്ടാലേ അറപ്പുണ്ടാക്കുന്ന വിധത്തില്‍ വിരല്‍ കൊണ്ട് തുപ്പല്‍ പന്തില്‍ മൊത്തം തേച്ചു പിടിപ്പിച്ചശേഷം, ചന്തിയിലിട്ടു ഉരച്ചുരച്ചു പന്തിന്‍റെ ചായം കൊണ്ട് പാന്‍റ്സില്‍ ഡിസൈന്‍ ഉണ്ടാക്കലുമൊക്കെ. (more…)

മറവത്തൂര്‍ സാര്‍ ആദ്യമായി ഓസ്ട്രെലിയക്ക്‌ പോകാന്‍ വേണ്ടി നാട്ടിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ വിമാനടിക്കറ്റ് എടുക്കാന്‍ ചെന്നു.

സാറിന്‍റെ മേഘങ്ങളില്‍ മുഖം ഒളിപ്പിച്ചവര്‍ വായിച്ചിട്ടില്ലാതിരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സിയിലെ ആള്‍ സാറിനെ ആദരവോടെ സ്വീകരിച്ചിരുത്തി.

“എന്ത് വേണം സാര്‍ ? ”

“എനിക്ക് ഒസ്ട്രെലിയക്കൊരു ടിക്കറ്റ് വേണം” (more…)

തങ്ങളുടെ തൊഴിലാളികളെക്കൊണ്ട് അറവുമാടിനെപ്പോലെ പണിയെടുപ്പിക്കാന്‍ വേണ്ടി കുരുട്ടുബുദ്ധിയുള്ള ഏതോ ബൂര്‍ഷ്വാ കുത്തക മുതലാളി തലയില്‍ ആള്‍താമസം ഉള്ള കൂലിയെഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ചതാണ് താഴെ പറയുന്ന ആപ്തവാക്യങ്ങള്‍;

“അധ്വനമേ സംതൃപ്തി”

“ജോലിയാണ് ആരാധന”

എന്നാല്‍ – ഒരിക്കലെങ്കിലും ഏതെങ്കിലും മുതലാളി ഈ വാചകങ്ങള്‍ ആത്മാര്‍ഥമായി ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചിട്ടുണ്ടോ – പണത്തോടുള്ള ആക്രാന്തം കൊണ്ടല്ലാതെ ? (more…)

മുഖപുസ്തകത്തില്‍ ഈയിടെ പരിചയപ്പെട്ട , കൊള്ളാവുന്ന പോസ്റ്റുകള്‍ ഒക്കെ ഇടുന്ന ,ഒരു സുഹൃത്തുമായി ആദ്യമായി ചാറ്റ് ചെയ്യവേ ഇടക്ക് അദ്ദേഹം ചോദിച്ചു.

“ഇന്നയാളെ പരിചയമുണ്ടോ,ബെല്യ ബ്ലോഗര്‍ ആണ് – നല്ല എഴുത്താണ്”

സുഹൃത്ത്‌ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നല്ലയാള്‍ ആയിരിക്കുമല്ലോ , പിന്നെ ഞാനും പേരിന് ഒരു ബ്ലോഗര്‍ ആണല്ലോ – രക്തം രക്തത്തെ തിരിച്ചറിയേണ്ടതല്ലേ ?

അങ്ങേരുടെ വാളില്‍ പോയി നോക്കിയപ്പോള്‍ ഭാഗ്യവശാല്‍ സുഹൃത്തുക്കളുടെ എണ്ണം സുക്കര്‍ബര്‍ഗ് ചേട്ടന്‍ കല്‍പ്പിച്ചനുഗ്രഹിച്ച അയ്യായിരത്തിന്‍റെ എഴയലത്തെങ്ങും എത്തിയിട്ടുമില്ല. (more…)

Page 2 of 9«12345»...Last »