Category Archives: നര്‍മ്മം

ടോണിയേട്ടന്‍റെ വിസയിലെ ഒരു പ്രശ്നം തീര്‍ക്കുവാനാണ് അന്നും പതിവുപോലെ തലേന്ന് രാത്രി ജുബൈലില്‍ നിന്നും തിരിച്ച ഞങ്ങള്‍ പിറ്റേന്ന് വെളുപ്പിനെ തന്നെ റിയാദിലുള്ള ഇന്ത്യന്‍ എംബസിയില്‍ എത്തിയത്.

പ്രതീക്ഷ തെറ്റിയില്ല – കിലോമീറ്ററുകള്‍ നീളുന്ന ക്യൂ !

അര്‍ദ്ധമനസ്സോടെ മടിച്ചു നിന്ന ടോണിയേട്ടനെ ഞാന്‍ ബലമായി ക്യൂവിന്‍റെ അവസാനത്തെ അവകാശിയായി അവരോധിച്ചു.

സൌദിയില്‍ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടില്ലാത്തത് കൊണ്ടും, സമയാസമയങ്ങളില്‍ ചായ വാങ്ങിക്കൊണ്ടു കൊടുക്കാന്‍ ഞാന്‍ ഉള്ളത് കൊണ്ടും ടോണിയേട്ടന്‍ കടിച്ചു പിടിച്ചു ക്യൂവിനോപ്പം നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു.

ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിനായി എംബസിയില്‍ വരുന്നത്. (more…)

വര്‍ഷം 1992.

സ്ഥലം : ഗവര്‍മെന്‍റ് പൊളിടെക്നിക് , കളമശേരി

ഒന്നാം വര്‍ഷം മെക്കാനിക്കല്‍കാര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സ് ഒരു വിഷയമാണ് – പഠിപ്പിക്കുന്നത്‌ നാരായണന്‍ സാര്‍.

നാരായണന്‍ സാര്‍ ഒരു പരിഷ്കാരിയാണ് – മൊത്തം നരച്ചെങ്കിലും ഡൈ അടിച്ചടിച്ച് മൂപ്പരുടെ തലമുടി മുഴുവന്‍ ഒരുതരം സ്വര്‍ണ്ണവര്‍ണ്ണമാണ്.

ഭംഗിയുള്ള ഫ്രെയിമുള്ള കണ്ണട.

ഉയരം കുറവാണെങ്കിലും ,അമ്പതിന് മുകളില്‍ പ്രായം ഉണ്ടെങ്കിലും ആള് കാണാന്‍ അതിസുന്ദരന്‍. (more…)

“ചേട്ടാ സാധനം ഉണ്ടോ ?”

കാഴ്ചക്ക് മാന്യനായ, കൂളിംഗ് ഗ്ലാസ് ധരിച്ച ആളുടെ ചോദ്യത്തില്‍ വേലായുധന് ചെറിയ പന്തികേട്‌ തോന്നാതിരുന്നില്ല – എങ്കിലും രാവിലെ മുതല്‍ ഒരു കച്ചവടം പോലും നടന്നിട്ടില്ല.

“ഉണ്ടല്ലോ”

“എങ്കില്‍ ഒരു കുപ്പി എട് ”

“ആദ്യം ഒരു നൂറ്റമ്പത് രൂപ ഇങ്ങെട്‌”

ആഗതന്‍ നൂറ്റി അമ്പതു രൂപ വച്ചു നീട്ടിയപ്പോള്‍ വേലായുധന്‍ അതുവാങ്ങി മടിശീലയില്‍ തിരുകി , (more…)

മുഖപുസ്തകത്തിലെ സൌഹൃദവലയത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരുണ്ടാകും.

പക്ഷെ എനിക്ക് തോന്നുന്നത് – സുക്കര്‍ബര്‍ഗ് എന്ന ഇമ്മിണി വെല്യ ഒരു സംവിധായന്‍ കുറെ ടെക്നീഷ്യന്മാരോടൊപ്പം അണിയിച്ചൊരുക്കിയ , കോടിക്കണക്കിനു കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന, ഒരു വലിയ സിനിമ മാത്രമാണ് ഫേസ്ബുക്ക് !

സത്യത്തില്‍ ഫേസ്ബുക്ക് മാത്രമാണ് നമ്മുടെ സുഹൃത്ത്‌ – അതിലെ അംഗങ്ങള്‍ ആ സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രവും !

സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരുന്നവരും, സ്വന്തം മനോധര്‍മ്മം സംവിധായന്‍റെ ചിന്തയില്‍ വിരിഞ്ഞതിനേക്കാള്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്നവരും, സിനിമയില്‍ കഥാപാത്രമായി ജീവിക്കുന്നവരും , മറ്റു പലപ്പോഴും സംവിധായകനെ നിരാശപ്പെടുത്തുന്നവരും ആയ നടീനടന്മാര്‍ ! (more…)

ഈ സൗദി പട്ടാളക്കാര്‍ എന്നെ ചിരിപ്പിച്ചു കൊല്ലും…..

ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കകത്ത്, പുതിയ പ്രോജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്ന കമ്പനിയിലെ എന്‍റെ മാനേജരുടെ ഐഡി കഴിഞ്ഞ മാസം 30 നു എക്സ്പയര്‍ ആയി.

ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഏതു കമ്പനിയില്‍ പോകണമെങ്കിലും ഏതെങ്കിലും ഒരു കമ്പനിയുടെ ഐഡി കാണിച്ചു സെക്യൂരിറ്റി ചെക്ക് പോയിന്‍റുകളിലൂടെ കടന്നു പോകണം.

പുതിയ ഐഡി എടുക്കാന്‍ വേണ്ടി ഞാനും മാനേജരും മുന്നിലും പിന്നിലും രണ്ടു കാറുകളില്‍ സെക്യൂരിറ്റി ചെക്ക്‌പോയിന്‍റ് കടക്കുകയാണ്. (more…)

Page 4 of 9« First...«23456»...Last »