Category Archives: നര്‍മ്മം

ടോണിയേട്ടന്‍ താമസിക്കുന്ന ബാച്ചലര്‍ ഫ്ലാറ്റില്‍ രണ്ടു റൂമുകളും കൂടാതെ ഒരു ഹാള്‍, ഒരു ടോയ്ലറ്റ്, ഒരു കിച്ചന്‍ എന്നിവയുമാണുള്ളത്.

ഫ്ലാറ്റില്‍ ഒരു റൂം ഒഴിഞ്ഞപ്പോള്‍ ടോണിയേട്ടന്‍ എക്സ്പാട്രിയേറ്റ്സ് വെബ്സൈറ്റില്‍ റൂം ഒഴിവുണ്ടെന്ന് ഒരു പരസ്യം കൊടുത്തു.

വന്നുനോക്കിയവരൊക്കെ ടോയ്ലറ്റ് കോമണ്‍ ആണെന്ന കാരണത്താല്‍ ഒഴിഞ്ഞു പോയി. അങ്ങനെ ഒരു മാസത്തെ വാടക ടോണിയേട്ടനും കൂടെ താമസിക്കുന്ന പയ്യനും ചേര്‍ന്ന് കൊടുക്കേണ്ടി വന്നു.

ഒരു ദിവസം ടോണിയേട്ടന്‍റെ ഫോണിലേക്ക് ഒരു മലയാളി വിളിച്ചു. (more…)

ടോണിയേട്ടന്‍ പുതിയ ജീന്‍സ് വാങ്ങി.

റൂമില്‍ കൊണ്ടുവന്ന് ഇട്ടു നോക്കിയപ്പോള്‍ ഒരു രണ്ടിഞ്ചു നീളം കൂടുതലുണ്ട്.

“അത് താഴെ മടക്കി വച്ചാല്‍ പോരെ ടോണിയേട്ടാ ?” ഞാന്‍ ചോദിച്ചു.

“ഹേയ് – മടക്കി വക്കുന്നതോന്നും എനിക്കിഷ്ടമല്ല, താഴത്തെ പാക്കിസ്ഥാനിയെ കൊണ്ട് രണ്ടിഞ്ചു നീളം കുറപ്പിക്കാം”

ടോണിയേട്ടന്‍ പാന്‍റും കൊണ്ട് താഴേക്ക്‌ പോയി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാന്‍റിന്‍റെ പൊതിയുമായി മൂളിപ്പാട്ടൊക്കെ പാടി സന്തോഷത്തോടെ കയറി വന്നു. (more…)

പണ്ടത്തെ കാരണവന്മാരില്‍ പൊതുവായി കണ്ടു വന്നിരുന്ന ഒന്നായിരുന്നു കാലിന്നടിയിലെ ആണിരോഗം.

ചെരുപ്പിടാതെ പാടത്തും പറമ്പിലും ഒക്കെ നടക്കുമ്പോള്‍ കുപ്പിച്ചില്ലോ, മുള്ളോ , മരക്കുറ്റിയോ കൊണ്ട് മുറിവുണ്ടാവും.

ആ മുറിവില്‍ അഴുക്കു കയറി അടഞ്ഞു അതങ്ങ് പൊറുക്കുകയും ചെയ്യും.

കുറെ നാളുകള്‍ കഴിയുമ്പോഴായിരിക്കും ആ ഭാഗത്ത് ഒരു നേരിയ തടിപ്പുണ്ടാകുകയും അവിടെ തൊടാന്‍ പറ്റാത്ത കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യുക.

ആണിരോഗം ഉള്ളവര്‍ ഉപയോഗിച്ച ചെരുപ്പിട്ടാല്‍ രോഗം പകരും എന്ന വിശ്വാസം പരക്കെ ഉണ്ടായിരുന്നു – അത് ഈ രോഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമായിരുന്നിരിക്കാം. (more…)

ഒടുവില്‍ അയാള്‍ മരിച്ചു !

അവസാനകാലത്ത് കയ്യിലുള്ളതെല്ലാം വിറ്റ്പെറുക്കിയിട്ടും അവസാനചില്ലി വരെ തീര്‍ന്നു മുഴുപ്പട്ടിണിയിലായിട്ടും ആയാളാ ലാപ്ടോപ്‌ മാത്രം വിറ്റിരുന്നില്ല.

അയാളുടെ സ്റ്റാറ്റസുകളിലൂടെ അയാളുടെ കഷ്ടപ്പാടുകള്‍ ലോകം അറിഞ്ഞു – എന്നാല്‍ അയാളുടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്നവര്‍ക്ക് പോലും അയാളുടെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല !

ഇരുവശവും രണ്ടു കാവല്‍ മാലാഖകളുടെ അകമ്പടിയോടെ അയാള്‍ ദൈവസന്നിധിയിലേക്ക് കൊണ്ട് വരപ്പെട്ടു.

“നിന്‍റെ ഭൂമിയിലെ ജീവിതം നീ തന്നെ ഒന്ന് വിലയിരുത്തൂ”

ദൈവം കല്‍പ്പിച്ചു. (more…)

huge-headphones

ഞാന്‍ മൊബൈലില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു – അപ്പോള്‍ ടോണിയേട്ടന്‍ കയറി വന്നു.”ഇങ്ങോട്ട് കൊണ്ടുവന്നെ – ഇനി ഞാനൊരു പാട്ട് കേള്‍ക്കട്ടെ”

എന്‍റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി മൂപ്പര്‍ ആസ്വദിച്ചു പാട്ട് കേട്ടു , കൂടെ അവ്യക്തമായി പാടുന്നും ഉണ്ടായിരുന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ തിരികെ തന്നുകൊണ്ട് പറഞ്ഞു. (more…)

Page 5 of 9« First...«34567»...Last »