Category Archives: menu

“ഹായ് എന്ത് ഭംഗിയാ ഈ പെയിന്‍റിംഗിന് ? – ശരിക്കും ജീവനുള്ളത് പോലെ, അല്ലെ ഭാമ ?”

“അതെ – ഇത് വനജയാണ്”

“വനജയോ ? അതാരാ ?”

“ഒന്ന് പറഞ്ഞു കൊടുക്കൂ മുത്തശ്ശി വനജയുടെ കഥ”

“മോള്‍ക്ക്‌ വനജയുടെ കഥ കേള്‍ക്കണമല്ലേ , പറയാം. ദാ ആ വലിയ ചിത്രം കണ്ടോ ?”

സതി ഹാളിന്‍റെ ഭിത്തിയില്‍ തൂക്കിയിരുന്ന ആ വലിയ ചിത്രത്തിലേക്ക് നോക്കി , ആജാനബാഹുവായ ഒരു കൊമ്പന്‍മീശക്കാരന്‍. ക്രൌര്യം സ്ഫുരിക്കുന്ന കണ്ണുകള്‍, ഒറ്റ നോട്ടത്തില്‍ പേടി തോന്നിക്കുന്ന രൂപം” (more…)

മലയാളികളെ ആരും മാര്‍ക്കറ്റിംഗ് പഠിപ്പിക്കേണ്ട.

മരത്തടിയില്‍ പുറം ചൊറിയാനുള്ള കൈ വരെ ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കുന്നവനാണ് മലയാളി.

വിറ്റ്കാശാക്കാന്‍ പറ്റുന്നതൊക്കെ വിഷയം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന സമയത്ത് നിരത്തി വെക്കുകയാണ് പതിവ്.

“കാറ്റുള്ളപ്പോള്‍ തൂറ്റുക” എന്ന് പഴമക്കാര്‍ പറഞ്ഞത് എഫ് ബിയുടെ വരവ് മുന്‍കൂട്ടി അറിഞ്ഞിട്ടായിരിക്കുമോ ?

(ഹേയ് ആകാന്‍ സാധ്യതയില്ല – എന്നാലും ഇനി ആയിരിക്കുമോ – ആകുന്നെങ്കില്‍ ആകട്ടെല്ലേ – ഹല്ലാ പിന്നെ !)

ഉദാഹരണം – സന്തോഷ്‌ പണ്ഡിറ്റിനെ വിറ്റ് കഞ്ഞികുടിക്കുന്ന ഏഷ്യാനെറ്റ്. (more…)

പ്രശസ്ത സിനിമാസംവിധായകനും , നിര്‍മ്മാതാവും, നടനും സര്‍വ്വോപരി ഞങ്ങളുടെ നാട്ടുകാരനുമായ ആളുടെ – ചേട്ടന്‍ നിര്‍മ്മിച്ച ഒരു പടത്തിലൂടെ സംഗീതസംവിധായകനായ അനിയന്‍ – ഒരു ദിവസം ഞങ്ങളുടെ നാട്ടിലുള്ള ദാമോദരേട്ടന്‍റെ കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നു.

കൂര്‍ക്ക ചൂണ്ടിക്കാണിച്ച് മൂപ്പര്‍ ചോദിച്ചു “ഇതെന്താ സാധനം?”

“അത് കൂര്‍ക്ക”

“എങ്ങനെ ടേയ്സ്റ്റ് ആണോ ?”

“അതെ നല്ല ടേയ്സ്റ്റ് ആണ്” (more…)

ബാല്യത്തില്‍ എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു.

സ്കൂളിലും, ഓത്തുപള്ളിയിലും ഒന്നിച്ചു പഠിച്ച അവളെന്‍റെ ജീവനായിരുന്നു.

കൌമാരത്തിലേക്കെത്തിയപ്പോള്‍ എന്നില്‍ അവളോടുള്ള ഇഷ്ടം പ്രണയമായി മാറി.

തുറന്നു പറഞ്ഞാല്‍ നഷ്ടപ്പെട്ടാലോ എന്ന ഭയം എന്നെ അവളില്‍ നിന്നകറ്റി.

അടുത്തടുത്ത കോളേജുകളില്‍ പഠിച്ചിട്ടും, ദിവസവും ഒരേ ബസ് സ്റ്റോപ്പില്‍ നിന്ന് ഒരേ ബസില്‍ യാത്ര ചെയ്തിട്ടും അവള്‍ കാണാതെയല്ലാതെ അവളുടെ കണ്ണുകളിലേക്ക് പോലും നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. (more…)

SK_Ratchet

ടോണിയേട്ടന് ടൂള്‍സ് എന്ന് വച്ചാല്‍ സ്വന്തം മക്കളെക്കാള്‍ ജീവനാണ്.

മൂപ്പരുടെ കയ്യില്‍ ഉല പല ടൂള്‍സും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്.

സമയം കിട്ടുമ്പോള്‍ ഒക്കെ അതിനെക്കുറിച്ചൊക്കെ പുകഴ്ത്തിപ്പറയല്‍ മൂപ്പരുടെ ഹോബിയുമാണ്.

ഒരിക്കല്‍ ഞാനും ടോണിയേട്ടനും ഒരു സൈറ്റില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതെ സൈറ്റില്‍ ജോലി ചെയ്യുന്ന വേറൊരു കമ്പനിയുടെ പാക്കിസ്ഥാനി എഞ്ചിനീയര്‍ ടോണിയേട്ടന്‍റെ അടുത്ത് ഒരു സ്പാന്നര്‍ ചോദിച്ചു വന്നു. (more…)

Page 1 of 712345»...Last »