Category Archives: menu

247459_600015496689361_1396707073_n

അന്നൊരു വെള്ളിയാഴ്ച.

പതിവ് പോലെ ഉറക്കമുണരാന്‍ വൈകി.

താഴെ അനിലിന്‍റെ ബക്കാലയില്‍ നിന്ന് വല്ല കേക്കോ ജ്യൂസോ വാങ്ങിക്കഴിച്ച്‌ വിശപ്പടക്കാം എന്ന ധാരണയോടെ താഴേക്കിറങ്ങി.

അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഏറെക്കുറെ വിജനമായ റോഡ്‌.

തലേ രാത്രി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളെല്ലാം അവിടെത്തന്നെയുണ്ട്‌.

പെട്ടെന്ന് ലൈറ്റൊക്കെ കത്തിച്ചു കൊണ്ട് ഒരു പോലീസ് വണ്ടി റോഡിലേക്ക് പ്രവേശിച്ചു. (more…)

ഒരു വെള്ളിയാഴ്ച.

ടീവിയില്‍ ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

അപ്പോള്‍ ടോണിയേട്ടന്‍ റൂമിലേക്ക്‌ കയറി വന്നു.

“ഓഹോ താനും കാണുമോ ഈ കിറിക്കിട്ടു കുത്തിയ കളി ?” അല്‍പ്പം പുച്ഛത്തോടെ ടോണിയെട്ടന്‍ ചോദിച്ചു.

“പിന്നല്ലാതെ , ഇതല്ലേ ടോണിയേട്ടാ നമ്മടെ ഇപ്പോഴത്തെ ദേശീയ വിനോദം”

“എനിക്കീ കുന്തം കാണുന്നതെ ദേഷ്യാ” ടോണിയേട്ടന്‍ പറഞ്ഞു.

“അത് നിങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയാഞ്ഞിട്ടാ, കളിയുടെ നിയമങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞു തരാം” (more…)

പാല് ചേര്‍ക്കാത്ത ചായക്ക്‌ പലയിടങ്ങളില്‍ പല പേരുകളാണ്.

കട്ടന്‍ചായ , കടുംചായ എന്ന് ചിലയിടങ്ങളില്‍ അറിയപ്പെടുമ്പോള്‍ വടക്കന്‍ കേരളത്തില്‍ സുലൈമാനി എന്നൊരു പേരല്ലാതെ ഈ കടും നിറത്തിലുള്ള സുന്ദരനു സങ്കല്‍പ്പിക്കാന്‍ പോലും അന്നാട്ടുകാര്‍ക്കാവില്ല !

ബേപ്പൂര്‍ സുല്‍ത്താന്‍ – കേരളത്തിന്‍റെ ഒരേയൊരു വൈക്കം മുഹമ്മദ്‌ ബഷീര്‍ – ആണ് സുലൈമാനി എന്ന പേര് ജനകീയമാക്കിയത്‌.

ഉസ്താദ് ഹോട്ടലിലെ തിലകന്‍ എന്ന വല്ലുപ്പ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന കൊച്ചു മകനോട്‌ പറയുന്ന ഡയലോഗ് ഏറെ പ്രസിദ്ധമല്ലെ ?

“ഓരോ സുലൈമാനിയിലും ഒരല്‍പം മോഹബ്ബത് കൂടി ചേര്‍ക്കണം” (more…)

മുഖപുസ്തകത്തിലെ അ – അമ്മ – അമ്മിഞ്ഞ കാമ്പെയിന്‍ അനിലിനെ ഒരുപാടാകര്‍ഷിച്ചു.

സൂര്യതേജസ്സുള്ള പൊട്ടുമായി മലര്‍ന്നു കിടക്കുന്ന അമ്മയുടെ മാറിടത്തില്‍ നിന്നൊഴുകുന്ന സ്തന്യത്തില്‍ നീന്തിത്തുടിക്കുന്ന കുഞ്ഞിന്‍റെ ചിത്രം കണ്ടപ്പോള്‍ അയാള്‍ തന്‍റെ പരന്ന നെഞ്ചില്‍ അറിയാതെ നിരാശയോടെ തലോടിപ്പോയി.

അന്നുരാത്രി ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.

താന്‍ ഒരു സ്ത്രീയായി മാറിയിരിക്കുന്നു !

തന്‍റെ മടിയില്‍ ഓമനത്വം തുളുമ്പുന്ന ഒരു കുഞ്ഞ് .

തന്‍റെ മാറിടത്തില്‍ നിന്ന് അവന്‍ നോട്ടിനുണഞ്ഞു കുടിക്കുന്നു – ഒരു കള്ളച്ചിരിയോടെ തന്നെ ഒളികണ്ണിട്ടു നോക്കുന്നു. (more…)

മുഖപുസ്തകത്തിലെ സൌഹൃദവലയത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരുണ്ടാകും.

പക്ഷെ എനിക്ക് തോന്നുന്നത് – സുക്കര്‍ബര്‍ഗ് എന്ന ഇമ്മിണി വെല്യ ഒരു സംവിധായന്‍ കുറെ ടെക്നീഷ്യന്മാരോടൊപ്പം അണിയിച്ചൊരുക്കിയ , കോടിക്കണക്കിനു കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന, ഒരു വലിയ സിനിമ മാത്രമാണ് ഫേസ്ബുക്ക് !

സത്യത്തില്‍ ഫേസ്ബുക്ക് മാത്രമാണ് നമ്മുടെ സുഹൃത്ത്‌ – അതിലെ അംഗങ്ങള്‍ ആ സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രവും !

സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരുന്നവരും, സ്വന്തം മനോധര്‍മ്മം സംവിധായന്‍റെ ചിന്തയില്‍ വിരിഞ്ഞതിനേക്കാള്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്നവരും, സിനിമയില്‍ കഥാപാത്രമായി ജീവിക്കുന്നവരും , മറ്റു പലപ്പോഴും സംവിധായകനെ നിരാശപ്പെടുത്തുന്നവരും ആയ നടീനടന്മാര്‍ ! (more…)

Page 2 of 7«12345»...Last »