Category Archives: menu

ആദ്യമേ പറയട്ടെ !

ഈ കഥയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഹ്യൂമറോ , ഞെട്ടിത്തെറിപ്പിക്കുന്ന സസ്പെന്‍സോ ഒന്നുമില്ല !

വാക്സിനേഷന്‍ എടുത്തതിനാല്‍ വരാതിരുന്ന പോളിയോ പോലെ – ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും മനസ്സില്‍ വെറുതെ കൊതിച്ചു പോകുന്ന എയര്‍ കേരള പോലെ – തളിരിടും മുന്നേ കൊഴിഞ്ഞു വീണ ഒരു പ്രണയകഥയാണിത് !

വൈറ്റില – കാക്കനാട് ബസ് സര്‍വ്വീസ് പോലെ, രണ്ടു സൈഡിലേക്കും ഓടാതെ, പഴകിത്തുരുമ്പിച്ച , ഒരു മനുഷ്യന്‍ കയറാത്ത വൈറ്റില – വൈറ്റില ഹാമോസ് ബസ് പോലെയുള്ള എന്‍റെ സ്വന്തം അനുഭവകഥ !

ഞാന്‍ കളമശ്ശേരി പൊളിടെക്നിക്കില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. (more…)

ഡല്‍ഹിയില്‍ ആറു വയസ്സുള്ള ഒരു ബാലിക കൂടി പീഡിപ്പിക്കപ്പെട്ടു !

ടീവിയില്‍ ഫ്ലാഷ് ന്യൂസ് കണ്ടപ്പോള്‍ റജീനയുടെ മുഖം വിവര്‍ണ്ണമായി. മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ അധപതിച്ചു പോയല്ലോ റബ്ബേ !- ലോകം അവസാനിക്കാന്‍ ഇനി അധികമൊന്നുമില്ലന്നു തോന്നുന്നു.

പൊടുന്നനെ രജീനയുടെ ചിന്ത പോയത് ഫാത്തി മോളെക്കുറിച്ചാണ് – അവള്‍ ക്ലോക്കിലേക്ക് നോക്കി – സമയം മൂന്ന്‍ ഇരുപത് ! മൂന്നു മണിക്ക് സ്കൂള്‍ വിട്ടു വരേണ്ടതാണല്ലോ.

ആ ഡ്രൈവര്‍ മുജീബിനെ ഒന്ന് വിളിച്ചു നോക്കാം – അവള്‍ മൊബൈല്‍ എടുത്തു മുജീബിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

ഫോണ്‍ റിംഗ് ചെയ്തു കട്ടായി.

അവള്‍ റീഡയല്‍ ചെയ്തു. ഇത്തവണയും ഫോണ്‍ ആന്‍സര്‍ ചെയ്യാതെ കട്ടായി.

റജീനയുടെ മനസ്സില്‍ നേര്‍ത്ത ഒരു ഭയം വ്യാപിച്ചു തുടങ്ങി. (more…)

“ആ മനോജിനെ ഇന്ന് ഞാന്‍ ശരിയാക്കും – റൂമിലേക്ക്‌ ചെല്ലട്ടെ” ഡ്രൈവ് ചെയ്യുന്നതിനിടെ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു.

“എന്താടോ – എന്താ പ്രശ്നം ?” ടോണിയെട്ടന്‍ ശാന്തമായി ചോദിച്ചു.

അടുത്ത മാസം ശമ്പളം കിട്ടുമ്പോ തരാന്ന് പറഞ്ഞു എന്‍റെ കയ്യീന്ന് അവന്‍ രണ്ടായിരം റിയാല് വാങ്ങീട്ട് മാസം മൂന്നായി.

അടുത്ത മാസം എനിക്ക് നാട്ടീ പോകേണ്ടതാന്ന് നിങ്ങക്കറിയാലാ.

ഇന്ന് ചോദിച്ചപ്പോള്‍ ആയിരം രൂപ തരാം, ബാക്കി അടുത്ത മാസം തരാന്ന്…..

എനിക്ക് ദേഷ്യം കയറി ഞാന്‍ കുറെ ചീത്ത വിളിച്ചു…ശവി” (more…)

വെളുപ്പിന് നാല് മണിക്ക് ടൈംപീസിന്‍റെ ശബ്ദം ഏറെ നേരം കര്‍ണ്ണപടങ്ങളെ കുത്തിത്തുളച്ചപ്പോള്‍ ആണ് അവള്‍ കണ്ണുകള്‍ തുറന്നത്.

അറിയാതെ ഇടതു വശത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിപ്പോയി – അയാള്‍ രാത്രിയിലെപ്പോഴോ എഴുന്നേറ്റു പോയിക്കാണും.

അപോഴും അവിടെ തങ്ങിനിന്നിരുന്ന മദ്യത്തിന്‍റെ ഗന്ധം അവള്‍ക്കു മനംപുരട്ടല്‍ ഉണ്ടാക്കി.

വെളുപ്പിനെ തുടങ്ങുന്ന ജോലികള്‍.

വീട് വൃത്തിയാക്കല്‍, ഭക്ഷണം ഉണ്ടാക്കല്‍, കുട്ടികളെ കുളിപ്പിച്ച് സ്കൂളില്‍ വിടല്‍, വീട് തുടച്ചു വൃത്തിയാക്കല്‍ എന്ന് വേണ്ട പട്ടിക്കൂടും, കാറും കഴുകല്‍ വരെ അതില്‍പ്പെടും. (more…)

Untitled-1

“………..ആയതിനാല്‍ ഐ.പി.സി ——ആം വകുപ്പനുസരിച്ച് പ്രതിയെ മരണം വരെ തൂക്കിക്കൊല്ലുവാന്‍ ഈ കോടതി വിധിക്കുന്നു.

സ്വതവേ ഓജസ്സറ്റ മുഖഭാവത്തോടെ പ്രതിക്കൂട്ടില്‍ നിന്നിരുന്ന, താടി വളര്‍ത്തിയ, വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരന്‍റെ മുഖത്തെ രക്തവര്‍ണ്ണം പൂര്‍ണ്ണമായി മറഞ്ഞു – വിളറിവെളുത്തയാള്‍ നിന്നനില്‍പ്പില്‍ കുഴഞ്ഞു വീണു.

കോടതിമുറിയാകെ നിശബ്ദമായി.

ഒരു നിമിഷം സ്തംഭിച്ചു നിന്ന ശേഷം ഗോപാലന്‍ നായര്‍ ജഡ്ജിയെ ചേമ്പറിലേക്ക് പിന്തുടര്‍ന്നു. (more…)

Page 3 of 7«12345»...Last »