Category Archives: menu

419319_254138027996243_100002001434104_586580_1351686197_n

ബസില്‍ അന്നും നല്ല തിരക്കുണ്ടായിരുന്നു, പതിവ് പോലെ ഭൂരിപക്ഷവും വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ തന്നെ.അന്നും കണസഷന്‍ ടിക്കറ്റിനുള്ള ചില്ലറ നാണയം നീട്ടുമ്പോള്‍ അവള്‍ അയാളെ നോക്കി മനോഹരമായി ചിരിച്ചു.

ടിക്കറ്റ് നല്‍കുമ്പോള്‍ അവന്‍ ചോദിച്ചു “എന്താ പേര് ?”

“സുശീല‌” അവള്‍ തെല്ലു നാണത്തോടെ പറഞ്ഞു.

അടുത്ത ദിവസം അവന്‍ വീടെവിടെ എന്ന് ചോദിച്ചു.

അതിനടുത്ത ദിവസം വീട്ടില്‍ ആരൊക്കെ ഉണ്ടെന്ന്‍ ചോദിച്ചു. (more…)

Prisoner+in+jail+cell+prison

“സാര്‍ ഇവന്‍റെ ഓട്ടോറിക്ഷയില്‍ തന്നെയാണെന്ന് ഉറപ്പാണോ – എത്ര ചോദിച്ചിട്ടും അവന്‍ ഇല്ലെന്നാ പറയുന്നേ” എസ്.ഐ പറഞ്ഞു.ആ നിമിഷത്തില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.”സര്‍ സംസാരിച്ചിട്ടു വരൂ, ഞാന്‍ അവനെ ഒന്നൂടെ പെരുമാറി നോക്കട്ടെ” എസ്.ഐ യൂണിഫോം ഷര്‍ട്ട് ഊരി വീണ്ടും സെല്ലിലേക്ക് കയറി.

“അയ്യോ സാറേ – അമ്മച്ചിയാണേ ഞാന്‍ എടുത്തിട്ടില്ല” സെല്ലിനുള്ളില്‍ നിന്ന് ഓട്ടോക്കാരന്‍റെ ദീനരോദനം പോലീസ് സ്റ്റേഷന്‍ ആകമാനം മുഴങ്ങി.

“എടൊ താന്‍ വേഗം ആ എസ്.ഐ യെ ഇങ്ങോട്ട് വിളിച്ചേ – അത്യാവശ്യം ആണെന്ന് പറ” അയാള്‍ സെല്ലിന് വെളിയില്‍ നിന്നിരുന്ന കോണ്‍സ്റ്റബിളിനോട് പരിഭ്രമത്തോടെ പറഞ്ഞു. (more…)

img_69801

“താന്‍ വരുമെന്ന് തീരെ നിരീച്ചില്ല, എന്തായാലും വന്നുല്ലോ, സന്തോഷായി”

“അതെന്താ മാഷെ ?”

“അല്ല, അവാര്‍ഡൊക്കെ നേടി ലോകമറിയുന്ന പാട്ടുകാരന്‍ ആയിക്കഴിയുമ്പോള്‍ പലരും വന്ന വഴി മറക്കാറാ പതിവ്, പക്ഷെ താന്‍ ഓര്‍ത്തുല്ലോ”

അത്താഴവും , പ്രാതലും കഴിക്കാതെ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഒമ്പത് വയസ്സുകാരന്‍ ബാലനിലേക്ക് അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടിച്ചെന്നു നിന്നു.

“ഒരു തളിര്‍വെറ്റിലയും അടക്കയും, ഒരൊറ്റരൂപത്തുട്ടും പോലും ദക്ഷിണ വാങ്ങാതെ മാഷെന്നെ പഠിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ആരും ആകില്ലായിരുന്നു മാഷേ, ഞാന്‍ മാഷക്ക് എന്ത് ദക്ഷിണയാ തരിക, പറഞ്ഞോളൂ മാഷേ ?” (more…)

പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചു ആ കോമ്പൌണ്ടില്‍ തന്നെയുള്ള ഡ്രൈവ് ഇന്‍ കോഫീ ഷോപ്പില്‍ ഒരു കോഫി ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ആണ് എന്‍റെ വണ്ടിയുടെ വലതു വശത്തായി ആ കാര്‍ വന്നു നിന്നത്. വിന്‍ഡോ ഗ്ലാസ് താഴ്ത്തി അകത്തിരുന്ന കാഴ്ചക്ക് സുന്ദരനായ ചെറുപ്പക്കാരനായ സൗദി എന്നോട് ഗ്ലാസ് താഴ്ത്താന്‍ പറഞ്ഞു. ഞാന്‍ ഗ്ലാസ് താഴ്ത്തി. അവന്‍റെ കാറിനുള്ളില്‍ മുന്‍സീറ്റില്‍ ഏകദേശം അഞ്ചോ ആറോ വയസ്സുള്ള ഹിജാബ് അണിഞ്ഞ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

“അറബി മാലൂം ?” അവന്‍ എന്നോട് ചോദിച്ചു.

“നോ”

“ഇംഗ്ലിഷ്”

“യെസ്” (more…)

joker

അന്നത്തെ അവസാനത്തെ കളിയും കഴിഞ്ഞു – സഹതാരങ്ങളും കാണികളും രംഗം വിട്ടിട്ടും കോമാളി ഏകനായി കുറച്ചു സമയം കൂടി റിംഗില്‍ നിന്നു. താന്‍ വളര്‍ത്തി വലുതാക്കിയ റിംഗ്. പുതിയ കോമാളികള്‍ വന്നപ്പോള്‍ പഴയ കോമാളിയുടെ പ്രഭ മങ്ങി. കരാര്‍ പുതുക്കാന്‍ മാനേജര്‍ വിമുഖത കാണിച്ചു. ഒരക്ഷരം മിണ്ടാതെ അയാള്‍ അറിയിച്ചു – ഈ മാസം കമ്പനി വിട്ടു പോകുന്നു.”എവിടേക്ക് ?” മാനേജരുടെ ചോദ്യത്തില്‍ നേര്‍ത്ത പരിഹാസം ഉണ്ടായിരുന്നോ.

“തെരുവിലേക്ക് – എന്നെ വളര്‍ത്തി വലുതാക്കിയത് തെരുവല്ലേ?”

ചമയം പോലും അഴിക്കാതെ അയാള്‍ ടെന്‍റിനു പുറത്തേക്കിറങ്ങി.

മുന്നില്‍ രണ്ടായി പിരിയുന്ന റോഡ്‌ – എങ്ങോട്ട് പോകണം എന്ന ചിന്താകുഴപ്പം ഒരു നിമിഷം അയാളെ പിടികൂടിയോ ? അപ്പോള്‍ പണ്ടെങ്ങോ വായിച്ച – മനസ്സില്‍ പതിഞ്ഞ വരികള്‍ അയാളുടെ മനസിലേക്ക് ഓടിയെത്തി (more…)

Page 4 of 7« First...«23456»...Last »