Category Archives: menu

ആകാശത്തിന്‍റെ ചരിവിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചോടുവില്‍ ഞാന്‍ രണ്ടു കൂറ്റന്‍ കമാനങ്ങള്‍ക്ക് മുന്നിലെത്തി. അതിസുന്ദരനായ ഒരുവന്‍ കാവല്‍ നില്‍കുന്ന കവാടത്തിനു മുകളില്‍ നരകം എന്നും, അത്യധികം വിരൂപനായ ഒരുവന്‍ കാവല്‍ നില്‍ക്കുന്ന കമാനത്തിനു മുകളില്‍ സ്വര്‍ഗ്ഗം എന്നും എഴുതി വച്ചിരുന്നു.

ഇനിയങ്ങോട്ട് ഏതു മാര്‍ഗ്ഗം തെരഞ്ഞെടുക്കണം ചിന്താക്കുഴപ്പത്തില്‍ നിന്ന എന്നെ അതിസുന്ദരനായ ആളുടെ വാക്കുകള്‍ ഉണര്‍ത്തി.

“താങ്കള്‍ക്ക് ഇഷ്ടമുള്ള മാര്‍ഗ്ഗം തെരഞ്ഞെടുക്കാം”

ഞാന്‍ വിരൂപന്‍ കാവല്‍ നില്‍ക്കുന്ന സ്വര്‍ഗ്ഗം തെരഞ്ഞെടുത്തു – കാരണം ബാഹ്യമായ വൈരൂപ്യത്തിനപ്പുരം അയാളുടെ പ്രകാശം പരത്തുന്ന ഹൃദയത്തിന്‍റെ സൌന്ദര്യം എനിക്ക് കാണാമായിരുന്നു !

mother3

“നിക്കെന്‍റെ മോന്‍ മാത്രേ ഉള്ളൂ. ഓനെ കര്‍ണ്ണാടകപോലീസുകാര്‍ ഓന്‍ ജോലി എടുക്കുന്ന കടേന്നു പിടിച്ചോണ്ട് പോയിട്ട് ആറുമാസം കഴിഞ്ഞു മോനെ.”

ആ അമ്മയുടെ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞത് രക്തത്തുള്ളികളായിരുന്നു.

“കാരണം ഒന്നും പറഞ്ഞില്ലേ ഉമ്മാ?” ലേഖകന്‍ ചോദിച്ചു.

“ആരോട് ചോയിക്കാനാ മോനെ” ആ അമ്മയുടെ വാക്കുകള്‍ നിസ്സഹായതയുടെ അണയാത്ത തീനാളങ്ങളായ്‌ തത്സമയം പരിപാടി കണ്ടു കൊണ്ടിരുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളെപ്പോലും പൊള്ളിച്ചു. (more…)

189

“ഈ പണം അയാള്‍ടെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ മതി, ബാക്കി കാര്യം ഞാനേറ്റു” ചെറുപ്പക്കാരന്‍റെ വാക്കുകള്‍ വൃദ്ധന്‍റെ കാതുകളില്‍ മുഴങ്ങി.

കഴിഞ്ഞ നാല് മാസങ്ങളായി മകളുടെ കാര്യത്തിനായി ഈ സര്‍ക്കാര്‍ഓഫീസിന്‍റെ പടി കയറിയിറങ്ങുന്നു. അവസാനം കഴിഞ്ഞ തവണ സഹികെട്ട് ശപിച്ചു പോയപ്പോള്‍ ആണ് ഈ ചെറുപ്പക്കാരന്‍ തന്‍റെ രോഷംപൂണ്ട തന്‍റെ വാക്കുകള്‍ കേട്ട് വന്നു കാര്യം അന്വേഷിച്ചതും, “അടുത്ത തവണ നമുക്ക് ശരിയാക്കാം” എന്ന് പറഞ്ഞതും.

അടുത്തത് വൃദ്ധന്‍റെ ഊഴമാണ്. പ്യൂണ്‍ വന്നു അകത്തേക്ക് ചെല്ലുവാന്‍ പറഞ്ഞു. ഓഫീസറുടെ കസേരയില്‍ മറ്റൊരു ചെറുപ്പക്കാരന്‍.

“മറ്റേ സാര്‍?”

“ഞാന്‍ പുതിയതായി ചാര്‍ജെടുത്തതാ. അമ്മാവന്‍ ഇരിക്കൂ, എന്താ കാര്യം?” (more…)

0fEct

ചിലര്‍ മൊബൈല്‍ കാമറയില്‍ രംഗം പകര്‍ത്തിക്കൊണ്ടിരുന്നു , ചിലര്‍ ബുദ്ധിമുട്ടി ക്ഷണിച്ചുവരുത്തിയ ശോകം മുഖത്തു വാരിത്തേച്ചും, മറ്റു ചിലര്‍ ഒപ്പമുള്ള കുഞ്ഞുങ്ങളുടെ കണ്ണ് പൊത്തി പിന്നിലേക്ക്‌ മാറ്റി നിര്‍ത്തിയും – ഒരാള്‍ പോലും വെള്ളമെന്നു മന്ത്രിക്കുന്ന ചുണ്ടുകളുടെ രോദനം കേട്ടിട്ടും ഒരിറ്റു വെള്ളം കൊണ്ടതിനെ നനച്ചില്ല !”മാറൂ മാറൂ” ആള്‍ക്കൂട്ടതെ വകഞ്ഞു മാറ്റി അയാള്‍ കൊടുങ്കാറ്റുപോലെ കടന്നു വന്നു.

റോഡിനു നടുവില്‍ ചോരവാര്‍ന്നു കിടക്കുന്ന അയാളുടെ ശിരസ്സ്‌ വാരിയുടെത്ത് മടിയിലേക്ക്‌ ചേര്‍ത്തുകൊണ്ട് അയാള്‍ അലറി “ദയവു ചെയ്തു ആരെങ്കിലും ഒരു വണ്ടി വിളിക്കൂ”

ആരും അനങ്ങിയില്ല !

“പറഞ്ഞത് കേട്ടില്ലേ , ഇയാള്‍ മരിച്ചു പോകും” (more…)

my-little-girl-balloon

കുടുംബത്തോടൊപ്പം ബീച്ചില്‍ വരുമ്പോള്‍ എല്ലാം അയാള്‍ ആ ബലൂണ്‍ കച്ചവടക്കാരനില്‍ നിന്ന് ബലൂണ്‍ വാങ്ങാറുണ്ടായിരുന്നു – അപ്പോഴൊക്കെ അയാളുടെ കൂടെയുള്ള ആ കൊച്ചു പെണ്‍കുട്ടിയെ ശ്രദ്ധിക്കും – നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന അനുസരണയില്ലാത്ത ചെമ്പന്‍ മുടിയുള്ള വെള്ളരങ്കണ്ണുകളുള്ള പെണ്‍കുട്ടി. ഓരോരുത്തരും ബലൂണ്‍ വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവള്‍ അവരുടെ കൈയിലിരിക്കുന്ന ബലൂണിലേക്ക് കൊതിയോടെ നോക്കിയിരിക്കും.അന്നും പതിവ് പോലെ മക്കള്‍ക്ക്‌ ബലൂണ്‍ വാങ്ങിക്കൊടുക്കുമ്പോള്‍ അയാള്‍ ഒരെണ്ണം കൂടുതല്‍ വാങ്ങി – അത് അവളുടെ നേരെ നീട്ടിയപ്പോള്‍ അവളുടെ വെള്ളാരംകണ്ണുകളുടെ തിളക്കം ഒന്നുകൂടി വര്‍ദ്ധിച്ചു – അവളതു കൈനീട്ടി വാങ്ങി നിസംഗമായ മുഖഭാവത്തോടെയിരുന്നു. (more…)
Page 5 of 7« First...«34567»