നിറങ്ങള്‍ – നിണമണിഞ്ഞ സന്ധ്യയുടെ ചുവപ്പില്‍ നി-

ന്നുണര്‍ന്നെഴുന്നെറ്റ നിശയുടെ കറുപ്പില്‍ ഇഴപിരിയവേ

ദുര്‍ബലത വാള്‍ വീശി മിന്നല്‍പ്പിണരുകളോടുങ്ങാതെയിനിയും

പെയ്യാത്ത മഴമേഘങ്ങളായ്‌ വീര്‍പ്പുമുട്ടുമ്പോള്‍

‍ചോരപൊടിഞ്ഞ കണ്ണുകളോ , ചിതറിയ മാംസമോ

പിടയുന്ന ജീവനെയെതിരേല്‍ക്കാനീ വിളറിയ ചിരിയോ ?

 

കൂട്ടായ്മയുടെ കോട്ടകൊത്തളങ്ങള്‍ ചിരിക്കുന്നു-നടുക്കം

ഒരു പുതിയ കന്മഴയുടെ സീല്‍ക്കാരം പോലെ

ഉറച്ച കാലടികള്‍ – നിലതെറ്റിയോഴുകുന്ന പുഴപോലെ

കാല്‍വെപ്പുകളുടെയകലം ഒരു പിരിയന്‍ ഗോവണിയുടെ

നിലക്കാത്ത ഉയര്‍ച്ചയില്‍ പതിഞ്ഞ നാദമായ് – ദിഗന്തങ്ങള്‍

പൊട്ടുമാറുയരുമിനിയെന്നു കൊതിപ്പൂ നാമിനിയും വൃഥാ

 

വിറകൊണ്ട പകലുകള്‍ക്ക് വിട – ഇന്നിനിയീയടങ്ങാത്ത

നിശയുടെ വെറിയോളിപ്പിച്ച നെഞ്ചുകളുടെ വാഴ്ച തുടരാന്‍

തുടിക്കുന്ന പ്രതികാരമലറുമിടനാഴികളില്‍

‍ഇരകളുടെ നിലവിളികള്‍ – അതോ നെഞ്ചുറപ്പോ ?

എരിഞ്ഞടങ്ങുമ്പോള്‍ കെട്ട പകലിനെ നിണമണിയി-

ച്ചോളിമിന്നും പകലോന്‍റെ പ്രഭാപൂരമോഴിയവേ – ചുവപ്പ്

കണ്ഠനാഡി തകര്‍ത്തൊരുരിറ്റു രക്താമായ്‌ ഒഴുകിയിറങ്ങുന്നു.

 

വെട്ടിപ്പിളര്‍ന്ന വിജയങ്ങള്‍ – വെന്നിക്കൊടികളുടെ

പാറുന്ന നഭസ്സിനിന്നു പുളകമണിയാനോരുപാടുകഥയുണ്ട്

അമ്പത്തൊന്നു വെറിയടയാളങ്ങളെ കീഴടങ്ങാത്ത മനസ്സെന്നു

വിളിച്ച ധീരതയ്ക്ക് മുന്നില്‍ വിറകൊണ്ട വിപ്ലവഭീരുത്വമേ

മുതലക്കണ്ണീരിന്‍ മയക്കുവെടിയുമായ്‌ നായാടാനിറങ്ങിയ

പഴയ മാളങ്ങള്‍ പുറംതള്ളിയ കപടസാമസ്കാരികതെ

 

തേച്ചകത്തികള്‍ തിളങ്ങുന്ന വായ്ത്തലകള്‍ക്കുറക്കമായില്ല-

ഇനിയുമോരുപാടുണ്ട് – ഉരുളാന്‍ തലകള്‍ ബാക്കിയിനിയും.

2 Comments for this entry

  • Anonymous says:

    തേച്ച കത്തികള്‍ തിളങ്ങുന്ന വായ്തലകല്‍ക്കുറക്കമായില്ലാ,. ഇനിയുമൊരുപാടുണ്ട് ഉരുളാന്‍ തലകള്‍ ബാക്കിയിനിയും ..

  • saidu koottungal says:

    തേച്ച കത്തികള്‍ തിളങ്ങുന്ന വായ്തലകള്‍ക്കുറക്കമായില്ലാ ഇനിയുമൊരുപാടുണ്ട് ഉരുളാന്‍ തലകള്‍ ബാക്കിയിനിയും,…(Y)

Leave a Reply

Your email address will not be published.