ദയനീയ ദൃശ്യങ്ങളാണെമ്പാടും !
ചെകുത്താന്മാര്‍ ഭൂമിയില്‍ തന്നെ ….
പിന്നെന്തിനു ദൈവം സ്വര്‍ഗ്ഗവും നരകവും രണ്ടായ്‌ ചമച്ചു ?

പകവീട്ടുവാന്‍ എന്‍റെ ഹൃദയവും തുടിക്കുന്നുണ്ട്…..
സിരകളില്‍ രക്തം തിളക്കുന്നുണ്ട്…
പക്ഷെ – ഞാന്‍ നിസ്സഹായനാണ്…..
മനുഷ്യമനസ്സാക്ഷിക്കൊപ്പം ആ ജനതയ്ക്ക് വേണ്ടി
പ്രാര്‍ഥിക്കാം – അത്രമാത്രം …
അവരുടെ യാതനകളുടെ താരതമ്യത്തില്‍
ഞാന്‍ സ്വര്‍ഗ്ഗത്തിലാണ് .
അതോ മൂഢസ്വര്‍ഗ്ഗത്തിലോ ?

ഭൂമിയില്‍ നരകം തീര്‍ത്തവരെ ….
മുഖം കുത്തി നാളെ നിങ്ങള്‍ക്കുമുണ്ടാകാം ഒരു പതനം
ആ ദേഹം തീനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ പോലും
നോക്കിച്ചിരിക്കാന്‍ പക്ഷെ ഈ സഹോദരങ്ങള്‍ക്കാവില്ല !
നിങ്ങള്‍ മറന്ന ,ഒരിക്കല്‍ നിങ്ങള്‍ക്ക് താങ്ങായിരുന്ന ഇവര്‍ അപ്പോഴും
എരിതീയില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ കൈകള്‍ നീട്ടുകയായിരിക്കും

സാഹോദര്യത്തില്‍ സഹാനുഭൂതിയോടെ
സ്വാര്‍ഥത കുരുതികൊടുത്തവരെ കൊന്നു കരിച്ചവരേ ..
പ്രതികരിക്കാന്‍ പോലുമാകാതെ പിഞ്ചു കിടാങ്ങളെ മനുഷ്യത്വ ലവലേശമില്ലാതെ
ചോരയില്‍ കുളിപ്പിച്ചുകിടത്തിയവരെ ..
അന്നീ കയ്യില്‍ പിടിച്ചു പുനര്‍ജീവിക്കുവാന്‍
ബാക്കിയുണ്ടാകുമോ നിങ്ങള്‍ക്ക് അഭിമാനമൊട്ടെങ്കിലും !!!!!!!

Leave a Reply

Your email address will not be published.