how-to-draw-a-blood-elf

എന്‍റെ കാലടിപ്പടുകള്‍ വരെ !
പതിയിച്ച രക്തത്തുള്ളികള്‍
ഞാന്‍ കാണാതിരുന്നതെന്താണ്-
എന്‍റെ മനസ്സിന് മുറിവേറ്റുവോ ?

മനസ്സിലാകാത്ത വാക്കുകള്‍
മരിച്ച ചിന്തകള്‍
തുറന്ന ചര്‍ച്ചകള്‍
എല്ലാം മിഥ്യകള്‍

സദാചാര പോലീസുകാര്‍
ദുരാചാര താപ്പാനകള്‍
അരണ്ട വെളിച്ചം പരിചയാക്കിയവര്‍
അല്‍പത്തം വിളമ്പുന്നവര്‍

അകലങ്ങള്‍ തേടി അലയുന്നവര്‍
അടുപ്പത്തില്‍ ദൂരം കല്‍പ്പിക്കുന്നവര്‍
നന്മക്ക് ഭാഷ്യം ചമയ്ക്കുന്നവര്‍
തിന്മ ചവച്ചു തിന്നുന്നവര്‍

ഗഹനമായ വാക്കുകള്‍
ദുരൂഹമായ മതിലുകള്‍
ഗ്രഹിക്കുന്നതിലെ വൈരുധ്യങ്ങള്‍
ദുഷ്കര്‍മ്മങ്ങളുടെ ചേതനകള്‍

എന്‍റെ കാലടിപ്പടുകള്‍ വരെ !
പതിയിച്ച രക്തത്തുള്ളികള്‍
ഞാന്‍ കാണാതിരുന്നതെന്താണ്-
എന്‍റെ മനസ്സിന് മുറിവേറ്റുവോ ?

 

Leave a Reply

Your email address will not be published.