ചരിത്രത്തിലാദ്യമായി മലയാളസിനിമയില്‍ “ഫിലിം ബോര്‍” എന്ന പേരില്‍ ഓരോ മേഖലയിലും ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Worst Actor – നമ്മുടെ സ്വന്തം ലാലേട്ടന്‍ – ചിത്രങ്ങള്‍ – അലെക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ഒരു നാള്‍ വരും , കാണ്ടഹാര്‍. മറ്റു രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ആയ മമ്മൂട്ടിയും,സുരേഷ് ഗോപിയും ആണ് മോഹന്‍ലാലിനോട് ഈ “നാണക്കെടിന്” വേണ്ടി മല്‍സരിച്ചത് !

Worst Actess – അര്‍ച്ചന കവിയും , റീമാ കല്ലിങ്കലും പങ്കിട്ടെടുത്തു. ചിത്രം “ബെസ്റ്റ്‌ ഓഫ് ലക്ക്‌.

Worst Director , Worst Script Writer എന്നിങ്ങനെ രണ്ട് അവാര്‍ഡുകള്‍ യഥാക്രമം വിജി തമ്പിക്കും, ജഗദീഷിനും നേടിക്കൊടുത്ത് “ഏപ്രില്‍ ഫൂള്‍” മേളയിലെ താരം ആയി.

ജനലക്ഷങ്ങളുടെ ക്ഷമ പരീക്ഷിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം എന്ന “ബഹുമതി” പ്രതീക്ഷിച്ച പോലെ തന്നെ മോഹന്‍ലാലും, അമിതാഭ് ബച്ചനും വേഷമിട്ട മേജര്‍ രവിയുടെ “കാണ്ടഹാര്‍” തന്നെ നേടി. ഈ ചിത്രം സംവിധാനം ചെയ്ത മേജര്‍ രവിയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ജനരോഷം പിടിച്ചു പറ്റിയ വ്യക്തി.

തുടര്‍ച്ചയായി ഒരേ ശൈലി  പിന്തുടരുന്നത്   – ഏറ്റവും ബോറന്‍ ഹാസ്യനടനുള്ള അവാര്‍ഡ്‌  സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തു.

പ്രശസ്ത പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ശ്രീ.ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്‌ നടന്ന ഒരു പത്രസമ്മേളനത്തില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഓസ്കാര്‍ വിജേതാവ് റസൂല്‍ പൂക്കുട്ടി, പ്രശസ്ത നടന്‍ തിലകന്‍ എന്നിവര്‍ ജൂറിയുടെ തീരുമാനത്തെ അഭിനന്ദിച്ചു.

എന്നാല്‍ മോഹന്‍ലാലിനെ പോലെയുള്ള പ്രശസ്ത വ്യക്തികളെ താഴ്ത്തിക്കെട്ടി കയ്യടി നേടാനുള്ള വിലകുറഞ്ഞ പരസ്യ തന്ത്രം ആയി ഇതിനെ വിമര്‍ശിച്ചവരും കുറവല്ല.

“ദൂള്‍ ന്യൂസ് ഓണ്‍ലൈന്‍” ആണ് “ഫിലിം ബോര്‍” അവാര്‍ഡുകള്‍ പുറത്തു വിട്ടത്.

 

കടപ്പാട് : ടെക്നോവെന്‍ഷന്‍സ്.കോം

Leave a Reply

Your email address will not be published.