10568805_838484896175752_1288147540167402135_n

 

പട്ടണത്തിലെ തിരക്കില്‍ നിന്നകന്ന് കാലങ്ങളായി അടച്ചിട്ടിരിക്കുന്ന ഒരു കടമുറിക്ക് മുന്നിലായിരുന്നു അവളുടെ ഇരിപ്പും കിടപ്പുമെല്ലാം. രാത്രി ഇരുളിന്‍റെ മറവില്‍ തന്‍റെ വൃത്തിഹീനമായ എല്ലുന്തിയ ഉടലിനെ തേടിയെത്തുന്ന ആര്‍ത്തിപിടിച്ച കൈകളെ പ്രതിരോധിക്കുവാനും അഞ്ചു വയസ്സ് പിന്നിട്ട് തെരുവിന്‍റെ അരക്ഷിതത്വത്തിലേക്ക് പ്രവേശിച്ച തന്‍റെ പിഞ്ചു മകളെ സംരക്ഷിക്കുവാനും പകല്‍ കിടന്നുറങ്ങി രാത്രികളില്‍ കണ്ണുകളില്‍ കനല്‍ നിറച്ചവള്‍ ജാഗരൂകയായി ഉണര്‍ന്നിരുന്നു.

ആ കടക്കടുത്ത് ഒരു പബ്ലിക് ടാപ്പുണ്ടായിരുന്നു. അവളാ സ്ഥലം തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാനകാരണവും അതു തന്നെയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ അവളുടെയും കുഞ്ഞിന്‍റെയും കത്തുന്ന വയറിന്‍റെ ആന്തലടക്കിയിരുന്നത് ആ പൈപ്പിലെ പച്ചവെള്ളമായിരുന്നു.

കടക്കു മുന്നിലിരുന്നാല്‍ കണ്ണെത്തും ദൂരത്ത് കോര്‍പ്പറെഷന്‍റെ വക ഒരു കുപ്പത്തോട്ടി കാണാം. നഗരസഭ മാലിന്യനിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിച്ചതോടെ ലോറിയിലെ യന്ത്രക്കൈകള്‍ക്ക് പൊക്കിമറിച്ചിടാന്‍ പാകത്തിന് പണ്ടുണ്ടായിരുന്ന പ്ലാസ്റ്റിക് വീപ്പയ്ക്ക് പകരമായി ആ കൂറ്റന്‍ ഇരുമ്പുതൊട്ടി സ്ഥാപിക്കപ്പെട്ടതോടെ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്കിടയിലെ ഭക്ഷണാവഷിഷ്ടങ്ങളും അവള്‍ക്കപ്രാപ്യമാക്കി. (more…)

ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന പനി ഒടുവില്‍ വിട്ടുമാറാതായപ്പോഴാണയാള്‍ ഡോക്ടറെ സന്ദര്‍ശിച്ചത്.

ചില ടെസ്റ്റുകളൊക്കെ നടത്തിയ ശേഷം ആശ്വാസവാക്കുകളുടെ അകമ്പടിയോടെ ഡോക്ടര്‍ അയാളോട് പറഞ്ഞു – “താങ്കള്‍ക്ക് രക്താര്‍ബുദമാണോയെന്ന്‍ സംശയമുണ്ട്‌. ഒരു ടെസ്റ്റ്‌ കൂടി നടത്തിയാലെ ഉറപ്പിച്ചു പറയാനാകൂ. പക്ഷെ താങ്കളൊന്നു കൊണ്ടും ഭയപ്പെടെണ്ടതില്ല, ആദ്യദശയില്‍ത്തന്നെ കണ്ടെത്തിയതു കൊണ്ട് പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതെയുള്ളൂ”

ഡോക്ടറുടെ മുന്നില്‍ കൂസലില്ലായ്മ അഭിനയിച്ചെങ്കിലും തിരിച്ചു പോകുമ്പോള്‍ അയാളുടെ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു.

തന്‍റെ കലുഷമായ മനസ്സിനെ ശാന്തമാക്കുക എന്ന ലക്ഷ്യത്തോടെ അയാള്‍ പട്ടണത്തിലുള്ള ഒരനാഥാലയം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. (more…)

longest_sea_bridge_Funzug_org_11-743947

 

മോള്‍ക്ക്‌ ഓഗസ്റ്റ് 31 വരെ സ്കൂള്‍ അവധിയായതിനാല്‍ രാവിലെ എഴുന്നെല്‍ക്കേണ്ട കാര്യമില്ല.

രാത്രി ഇടയ്ക്കിടെ ഒന്നര വയസ്സുള്ള ഇരട്ടകളായ ഇളയ മക്കള്‍ രണ്ടുപേരും കൂടി ഒരേസമയം ഉണര്‍ന്നു കരയും, രണ്ടാള്‍ക്കും ഒരെയോരാവശ്യം – അമ്മിഞ്ഞ കുടിക്കണം.

ഭാര്യ ഒരാള്‍ക്ക്‌ പാലുകൊടുക്കുമ്പോള്‍ മറ്റെയാള്‍ കരഞ്ഞു കൊണ്ട് കുടിക്കുന്നയാളെ തള്ളിമാറ്റി നുഴഞ്ഞു കയറാന്‍ ശ്രമിക്കും, അപ്പോള്‍ കുടിച്ചു കൊണ്ടിരിക്കുന്നവള്‍ വലിയ വായില്‍ കീറിപ്പോളിക്കാന്‍ തുടങ്ങും – പൊറുതിമുട്ടുമ്പോള്‍ ഭാര്യ ദേഷ്യത്തോടെ എന്നോട് പറയും – “എവിടെയെങ്കിലും കൊണ്ടോയി കളയുന്നുണ്ടോ രണ്ടെണ്ണത്തിനേം, മനുഷ്യനെ കൊല്ലാനായിട്ട്”

അതുകേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഉറക്കം പോയ ദേഷ്യവും പിന്നെ ചിരിയും വരും. (more…)

ജോലിസ്ഥലത്ത് അമിതമായ ആത്മാര്‍ഥത ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തന്നെക്കാള്‍ ആത്മാര്‍ഥതയുള്ള കീഴ്ജീവനക്കാരനെ ഭാവിയില്‍ തനിക്കെതിരെ വളര്‍ന്നു വരുന്ന ഒരു ഭീഷണിയായിക്കരുതി പാര വച്ചില്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിന് ഒരു ബോസ്സിനെയും കുറ്റം പറയാന്‍ ഒക്കില്ല. രാജാവിനെക്കാൾ വലിയ രാജഭക്തി വേണ്ടെന്ന് ചുരുക്കം.

ബോസിനോട് ഓഫീസിനുള്ളിലോ, പുറത്തോ വച്ച് ലൂസ് ടോക്കിനു പോകാതിരിക്കുക (സോറി, ലൂസ് ടോക്കിനു പകരം പറ്റിയ പഞ്ചുള്ള മലയാളം വാക്ക് കിട്ടുന്നില്ല). ഒരുമിച്ചു യാത്ര ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ബോസ് അനൌദ്യോഗിക വിഷയങ്ങള്‍ എടുത്തിട്ടാലും അങ്ങുമിങ്ങും തൊടാത്ത മറുപടികള്‍ കൊടുത്ത് വെറും കേള്‍വിക്കാരനാവുക. അതേസമയം അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് ബോസിന് തോന്നുകയും വേണം.

കഴിയുമെങ്കില്‍ മേലുദ്യോഗസ്ഥരോട് അല്‍പ്പസ്വല്‍പ്പം മസില്‍ പിടിച്ചു നില്‍ക്കുക. അധികം എയര്‍ പിടിച്ച് അവസാനം ഉള്ള മസില്‍ കളയാതെ സൂക്ഷിക്കുക – സമയവും , സന്ദര്‍ഭവും അവനവന്‍റെ കപ്പാസിറ്റിയും കൂടി നോക്കി വേണമെന്ന് ചുരുക്കം. (more…)

സാമൂഹികവല്‍ക്കരിക്കപ്പെടാന്‍ നിര്‍ബന്ധിതനായ ഒരൊറ്റയാന്‍ !

വിധി അതിന്‍റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നെന്ന് തോന്നിക്കും പോലെ, കൈപ്പാടകലത്തിലുണ്ടായിരുന്നിട്ടും മോഹിച്ച പലതും വേണ്ടപ്പട്ടവര്‍ പലരും അറിഞ്ഞോ അറിയാതെയോ തട്ടിത്തെറിപ്പിച്ചപ്പോള്‍, സ്വപ്നങ്ങളുടെ ഇരുണ്ട ഭാവി നോക്കി പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, എകാന്തതക്ക്‌ കീഴടങ്ങേണ്ടി വന്ന് ഒടുവില്‍ തടവിലാക്കിയവനെ ഗത്യന്തരമില്ലാതെ സ്നേഹിക്കേണ്ടി വന്ന തടവുപുള്ളിയുടെ മനസ്സോടെ അതിനെ ഇഷ്ടപ്പെട്ടു പോയവന്‍.

തുടക്കത്തില്‍ ജീവിതത്തിന്‍റെ ഗന്ധമില്ലാത്തതോന്നും എഴുതാന്‍ വയ്യാതെ കഷ്ടപ്പെട്ടവന് ഭാവനയുടെ തേരിലേറി എങ്ങോട്ടും പറക്കാനുള്ള ആത്മവിശ്വാസം കൈമുതലക്കാന്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എഴുതിയത് കൂടുതലും ഭാവനയുടെ തീക്ഷ്ണതയെക്കാള്‍ അപലപിക്കപ്പെടെണ്ട വിലക്കപ്പെട്ടവയിലേക്കുള്ള ചാട്ടുളികളായപ്പോള്‍ ഗൂഡമായ ആനന്ദാസക്തികളോടെ അവനെ പരസ്യമായി ഇഷ്ടപ്പെടാനാവാതെ എല്ലാവരും അവനെ രഹസ്യമായി വായിച്ചു രസിച്ചു – പിന്തിരിഞ്ഞു നിന്ന് അവര്‍ കൈകള്‍ കഴുകി ശുദ്ധമാക്കി. അവനെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരൊഴികെ ! (more…)

Page 4 of 27« First...«23456»...Last »