തങ്ങള്‍ ഒരുമിച്ചഭിനയിച്ച കുറെ പടങ്ങൾ തുടര്‍ച്ചയായി ഹിറ്റായപ്പോൾ ഭൂരിപക്ഷം സിനിമാക്കാരെയും പോലെതന്നെ രാശിയിലൊക്കെ അന്ധമായി വിശ്വസിക്കുന്ന കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചേര്‍ന്നൊരു പദ്ധതിയിട്ടു.

ഇനി നമ്മളില്‍ ആര്‍ക്കെങ്കിലും അവസരം വന്നാല്‍, രണ്ടു പേരും ഒരുമിച്ചേ അഭിനയിക്കൂ എന്നും, രണ്ടാള്‍ക്കും കൂടിയുള്ള പ്രതിഫലം ഒന്നായി തന്നാല്‍ മതിയെന്നും ആവശ്യപ്പെടുക. ഫീല്‍ഡില്‍ തങ്ങളുടെ തെളിഞ്ഞു നില്‍കുന്ന സമയം പരമാവധി മുതലെടുക്കുക എന്ന ലളിതമായ ബിസിനസ് ലക്ഷ്യത്തോടെ സൂപ്പർസ്റ്റാറിന്‍റെ പ്രതിഫലമാണ് ഇരുവരും മനസ്സില്‍ കണ്ടത്.

അങ്ങനെയിരിക്കെ ഒരു പുതിയ സംവിധായകന്‍ ഡേറ്റ് ചോദിച്ചു ചാക്കോച്ചനെ സമീപിച്ചു. ചാക്കോച്ചന്‍ തങ്ങളുടെ സംയുക്തതീരുമാനം അദ്ദേഹത്തെ അറിയിച്ചു.

“അതിപ്പോ ചാക്കോച്ചാ, ബിജു മേനോന് പറ്റിയ വേഷമോന്നും ഈ ചിത്രത്തില്‍ ഇല്ലല്ലോ ?” (more…)

മുഖത്തെ രോമവളര്‍ച്ചയുടെ കാര്യത്തില്‍ ദൈവാനുഗ്രഹം തെല്ലുകുറവുള്ള ഒരു മനുഷ്യനാണ് അയമൂട്ടി. മൂപ്പര്‍ക്കതില്‍ കാര്യമായ അപകര്‍ഷതയുമുണ്ട്.

പെണ്ണ് കെട്ടാന്‍ പറഞ്ഞുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ തന്‍റെ പ്രതിരോധമെല്ലാം നശിച്ചു തുടങ്ങിയപ്പോഴാണ് അവസാനകയ്യെന്ന നിലക്ക് അയമൂട്ടി വാരികയില്‍ ആരോഗ്യപംക്തിയിലെ ഡോക്ടര്‍ക്ക് കത്തെഴുതിയത് –

“ഹോര്‍മോണ്‍ കുറവാണ് കാരണം” – മരുന്നിനു പോലും മുടിയില്ലാത്ത കഷണ്ടിത്തലയില്‍ കൈയോടിച്ചു കൊണ്ട് ഡോക്ടര്‍ മറുപടിയെഴുതി.

അതും വായിച്ച്, സ്വന്തം നാട്ടുകാരറിഞ്ഞാല്‍ പറഞ്ഞുണ്ടാക്കിയേക്കാവുന്ന പുകിലോര്‍ത്ത് പേടിച്ച അയമൂട്ടി രണ്ടു പഞ്ചായത്തപ്പുറമുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി താടീം മീശേം വളരാനുള്ള ഹോര്‍മോണ്‍ ചോദിച്ചു. (more…)

പോസ്റ്റിടാൻ വിഷയമില്ലാതെ വിഷമിച്ചിരിക്കുന്ന ശശി മുതലാളിയോട് ദയവുതോന്നിയിട്ടെന്ന വ്യാജേന ഒരു കുസൃതിച്ചിരിയോളിച്ചു പിടിച്ചുകൊണ്ട് ഭാര്യ ശാന്ത ചോദിച്ചു.

“ചേട്ടന് പോസ്റ്റിടാനുളള വിഷയമോരെണ്ണം ഞാന്‍ തരട്ടെ ?”

“ചില കാര്യങ്ങള്‍ പറയണോ എന്ന് ചോദിക്കേണ്ട കാര്യമില്ല ശാന്തേ” ഒരുനിമിഷത്തെക്ക് ശശി ടീവിയില്‍ കല്യാണ്‍ജുവല്ലറിയുടെ പരസ്യം പറയുന്ന ആളായി.

“എങ്കിൽ സിങ്കിൽ കിടക്കുന്ന പാത്രങ്ങളൊക്കെ കഴുകിത്താ. നിങ്ങള്‍ പാത്രം കഴുകുന്ന ഫോട്ടോ ഞാനെടുത്തു തരാം.അത് എഫ്ബീൽ പോസ്റ്റിയാൽ ഇഷ്ടം പോലെ ലൈക്കും കമന്‍റും കിട്ടില്ലേ ?”  (more…)

ജുബൈലില്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ അല്‍-ദവാ ഫാര്‍മസിയില്‍ ജോലി ചെയ്യുന്ന സുന്ദരനായ ഒരു മിസ്രി (ഈജിപ്ഷ്യന്‍) യുവാവ് സകുടുംബം താമസിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ റമദാന്‍ മുതല്‍ അവന്‍ നമസ്കാരത്തിനായി പള്ളിയില്‍ വരുമ്പോള്‍ ഏകദേശം രണ്ടര – മൂന്ന് വയസ്സുള്ള തന്‍റെ മകനെയും കൂടെ കൊണ്ടുവന്നു തുടങ്ങിരുന്നു.

ഇന്ന് (വെള്ളിയാഴ്ച) ജുമാ കഴിഞ്ഞു പള്ളിയില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ പരിചയമില്ലാത്ത ഒരു പാകിസ്ഥാനി മിസ്രിയുടെ കുഞ്ഞിനെ നോക്കിച്ചിരിച്ചു കൊണ്ട് കളിയായി അറബിയില്‍ ചോദിച്ചു –

“മോന്‍ എന്‍റെ കൂടെ വരുന്നുണ്ടോ ?” (more…)

ഏഴാമത്തെ നോമ്പിന്‍റെ അന്നാണ് പത്തുദിവസത്തെ എമര്‍ജന്‍സി വെക്കേഷന്, കുടുംബത്തെ സൌദിയില്‍ വിട്ടിട്ട് നാട്ടില്‍പ്പോയ ഞാന്‍ തിരികെയെത്തിയത്.

“നീയെല്ലാ നോമ്പും എടുത്തില്ലേ ?” വന്നപാടെ മകളോട് ചോദിച്ചു.

“ഇല്ല, ഉമ്മി പറഞ്ഞ് വാപ്പി വന്നട്ട്‌ പിടിച്ചാ മതീന്ന്”

“ങേ , ഡീ നീയങ്ങനെ പറഞ്ഞോ ?” ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.

“ആദ്യത്തെ ദിവസം നോമ്പ് പിടിച്ചട്ട് ഇവിടക്കെടന്നെന്താരുന്നു ബഹളം. ‘ഉമ്മീ എനിക്ക് ചര്‍ദ്ദിക്കാന്‍ മുട്ടണ്ന്നും’ പറഞ്ഞിവിടെക്കെടന്ന്‍ ഓട്ടോം ചാട്ടോം, ‘ഉമ്മീ എനിക്ക് വയറുവേദന സഹിക്കാന്‍ പറ്റണില്ലാന്നും’ പറഞ്ഞു വയറും പൊത്തിപ്പിടിച്ചു സോഫെമ്മേ കെടന്നുരുളലും’ – ഒന്നും പറേണ്ട – ഭയങ്കരമാന പുകിലാര്ന്ന്. അതുകൊണ്ട് ഞാന്‍ പറഞ്ഞു – ഇനി വാപ്പി വന്നിട്ട് നീ ബാക്കി നോമ്പ് പിടിച്ചാ മതീന്ന്. എനിക്കീ രണ്ടു പുള്ളെരേ നോക്കാന്‍ തന്നെ സമയം കിട്ടണില്ല, അതിന്‍റെടെല്‍ ഇവള്‍ടെ കൂത്തോന്നും കാണാന്‍ നേരല്ല്യ”  (more…)

Page 5 of 27« First...«34567»...Last »